ETV Bharat / bharat

സര്‍ക്കാരുമായി നേരിട്ട് കരാര്‍ ഉണ്ടായിരുന്നില്ല; അദാനി കൈക്കൂലി ആരോപണം തള്ളി വൈഎസ്‌ആര്‍സിപി

2021ലും 2022ലും സർക്കാർ ഉദ്യോഗസ്ഥരുമായി അദാനി നേരിട്ട് കൂടിക്കാഴ്‌ച നടത്തുകയും എസ്ഇസിഐയുമായി വൈദ്യുതി വിൽപ്പന കരാറുകളിൽ ഒപ്പുവയ്‌ക്കാൻ കൈക്കൂലി വാഗ്‌ദാനം ചെയ്‌തു എന്നുമാണ് യുഎസ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്.

BRIBE FOR POWER PURCHASE  ADANI YSRCP ALLEGATION  അദാനി ഗ്രൂപ്പ് വൈഎസ്‌ആര്‍സിപി  കൈക്കൂലി ആരോപണം അദാനി
Adani group (Etv)
author img

By

Published : Nov 22, 2024, 1:01 PM IST

അമരാവതി : അദാനി ഗ്രൂപ്പുമായി തങ്ങളുടെ സർക്കാരിന് നേരിട്ട് കരാറില്ലെന്നാവര്‍ത്തിച്ച് ആന്ധ്രാപ്രദേശ് വൈഎസ്‌ആര്‍സിപി. 2021ൽ ഒപ്പുവച്ച വൈദ്യുതി വിൽപ്പന കരാർ സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡും (എസ്ഇസിഐ) എപി ഡിസ്കോമും തമ്മിലാണെന്നും വൈഎസ്ആർസിപി. കൈക്കൂലി ആരോപണത്തില്‍ യുഎസ് അന്വേഷണ സംഘത്തിൻ്റെ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടിയുടെ പ്രതികരണം.

വൈഎസ്ആർ ഭരണകാലത്ത് ആന്ധ്രാപ്രദേശിൽ സൗരോർജ കരാറുകൾക്കായി കൈക്കൂലി നൽകിയെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. 2021 നവംബറിൽ 7,000 മെഗാവാട്ട് വൈദ്യുതി സംഭരണത്തിന് എപി ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മിഷൻ അംഗീകാരം നൽകിയതായും അതിനുശേഷം 2021 ഡിസംബർ ഒന്നിന് എസ്ഇസിഐയും എപി ഡിസ്കോമും തമ്മിൽ വൈദ്യുതി വിൽപ്പന കരാർ (പിഎസ്എ) ഒപ്പുവച്ചതായും പാര്‍ട്ടി പ്രസ്ഥാവനയില്‍ അറിയിച്ചു. 2021ലും 2022ലും സർക്കാർ ഉദ്യോഗസ്ഥരുമായി അദാനി നേരിട്ട് കൂടിക്കാഴ്‌ച നടത്തുകയും എസ്ഇസിഐയുമായി വൈദ്യുതി വിൽപ്പന കരാറുകളിൽ ഒപ്പുവയ്‌ക്കാൻ കൈക്കൂലി വാഗ്‌ദാനം ചെയ്‌തു എന്നുമാണ് യുഎസ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്.

ചർച്ച നടന്ന കാലയളവിൽ ആന്ധ്രാപ്രദേശിൽ വൈഎസ്ആർ കോൺഗ്രസ് അധികാരത്തിലുണ്ടായിരുന്നു. ഇതാണ് വിവാദത്തിന് കാരണമായത്. അദാനിയും അദ്ദേഹത്തിൻ്റെ ബന്ധു സാഗറും ഉൾപ്പെടെ ഏഴ് പേരെയാണ് കേസില്‍ പ്രതിചേര്‍ത്തിട്ടുള്ളത്. ആന്ധ്രാപ്രദേശിലെയും ഒഡിഷയിലെയും ഉദ്യോഗസ്ഥർക്ക് കൈക്കൂലി നല്‍കിയെന്നും യുഎസ് അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. ഈ സാഹചര്യത്തിലാണ് പ്രതികരണം.

'എസ്ഇസിഐ ഒരു ഭാരത സര്‍ക്കാര്‍ സംരംഭമാണ്. എപി ഡിസ്കോമും അദാനി ഗ്രൂപ്പിൽ ഉൾപ്പെടുന്ന മറ്റേതെങ്കിലും സ്ഥാപനങ്ങളും തമ്മിൽ നേരിട്ട് യാതൊരു കരാറുമില്ലെന്നും അതിനാൽ കുറ്റപത്രത്തിലെ ആരോപണങ്ങൾ തെറ്റാണെ'ന്നുമാണ് വൈഎസ്ആറിൻ്റെ വാദം. യുഎസ് ഫെഡറൽ കോടതിയിലെ കുറ്റപത്രം അനുസരിച്ച് 2021ൽ വൈദ്യുതി വിതരണ കരാറുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശ് സർക്കാർ ഉദ്യോഗസ്ഥർ അദാനി ഗ്രീനിൽ നിന്ന് 200 മില്യൺ ഡോളർ കൈക്കൂലി കൈപ്പറ്റിയതായി കുറ്റപത്രത്തിൽ പറയുന്നു.

2019-24 കാലയളവിൽ അധികാരത്തിലിരുന്ന ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസ് പാർട്ടി സർക്കാരാണ് കരാറിൽ ഏർപ്പെട്ടത്. പിന്നീട് 2024 മെയ് മാസത്തിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ വൈഎസ്ആറിന് അധികാരം നഷ്‌ടപ്പെടുകയും ചെയ്‌തു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

അതേസമയം 2021 സെപ്റ്റംബറിൽ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയും ഗൗതം അദാനിയും തമ്മിലുള്ള രഹസ്യ കൂടിക്കാഴ്‌ചയുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ) സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അന്ന് വലിയ പ്രതിഷേധം ഉയരുകയും ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്‌തിരുന്നു. 2024 ഏപ്രിലിൽ കേസിൻ്റെ അന്തിമ വാദത്തിന് ശേഷം 2021ലെ ത്രികക്ഷി വിൽപ്പന കരാറിന് കോടതി അംഗീകാരം നൽകുകയായിരുന്നു.

കുറഞ്ഞ നിരക്കിൽ വൈദ്യുതി വാങ്ങുന്നത് പ്രതിവർഷം 3,700 കോടി രൂപ വരെ ലാഭം ഉണ്ടാക്കുമെന്നും കരാർ 25 വർഷത്തേക്കാണെന്നും ഈ കരാർ മൂലം സംസ്ഥാനത്തിന് ലഭിക്കുന്ന മൊത്തം നേട്ടം വളരെ വലുതായിരിക്കുമെന്നുമായിരുന്നു ജഗൻ പ്രതികരിച്ചിരുന്നത്. യൂണിറ്റിന് 2.49 രൂപ നിരക്കിൽ സൗരോർജം സംഭരിക്കാനായിരുന്നു അനുമതി. തുടര്‍ന്ന് 17,000 ദശലക്ഷം യൂണിറ്റ് വാർഷിക സീലിങ്‌ ക്വാണ്ടം ഒപ്പുവയ്‌ക്കുകയായിരുന്നു. സമാനമായ കരാറിൽ ആന്ധ്രക്ക് പുറമെ ഒഡിഷ, ജമ്മു കശ്‌മീർ, തമിഴ്‌നാട്, ഛത്തീസ്‌ഗഡ് എന്നിവയും അദാനി ഗ്രീൻ എനർജിയിൽ നിന്ന് വൈദ്യുതി വാങ്ങുന്ന എസ്ഇസിഐയുമായി ഒപ്പുവച്ചിട്ടുണ്ട്.

Read More: ഇന്തോ-അമേരിക്കന്‍ ബന്ധത്തിന്‍റ അടിത്തറ ദൃഢം; 'അദാനി' പ്രതിസന്ധി മറികടക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് വൈറ്റ്ഹൗസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.