വാഷിങ്ടണ്‍ : ഇന്തോ-അമേരിക്കന്‍ ബന്ധം ശക്തമായ അടിത്തറയില്‍ പണിതുയര്‍ത്തിയിട്ടുള്ളതാണെന്നും ഇന്ത്യന്‍ ശതകോടീശ്വരന്‍ ഗൗതം അദാനിയുടെ കൈക്കൂലി ആരോപണങ്ങളുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധി അതിനെ ബാധിക്കില്ലെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ച് വൈറ്റ്ഹൗസ് രംഗത്ത്. അദാനിക്കെതിരെയുള്ള ആരോപണങ്ങളെക്കുറിച്ച് ഭരണകൂടത്തിന് അറിയാമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരിന്‍ ജീന്‍ പിയറി വ്യക്തമാക്കി. തന്‍റെ പതിവ് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയാണ് അവര്‍ ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സൗരോര്‍ജ കരാറുകള്‍ നേടുന്നതിനായി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് അദാനി 2100 കോടി രൂപയുടെ കൈക്കൂലി നല്‍കിയെന്നാണ് അമേരിക്ക ചുമത്തിയിട്ടുള്ള കുറ്റം. ഇതിനുള്ള പണം അമേരിക്കന്‍ നിക്ഷേപകരില്‍ നിന്ന് സ്വീകരിച്ചതാണെന്നും ചൂണ്ടിക്കാട്ടുന്നു. അദാനിക്കെതിരെയുള്ള കേസുകളുടെ കൂടുതല്‍ വിവരങ്ങള്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്ചേഞ്ച് കമ്മിഷനോടും ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്‍റിനോടും തേടണമെന്നും കരീന്‍ പറഞ്ഞു.
'ഇന്തോ-അമേരിക്കന്‍ ബന്ധം ഇതുപോലെ തന്നെ ശക്തമായി മുന്നോട്ട് പോകും. ഇരു രാജ്യങ്ങളിലെ ജനങ്ങള്‍ തമ്മിലുള്ള ബന്ധവും പഴയപടി തുടരും. ആഗോള വിഷയങ്ങളില്‍ പൂര്‍ണമായും ഇരുരാജ്യങ്ങളും തമ്മില്‍ സഹകരണം തുടരുമെ'ന്നും ജീന്‍ പിയറി കൂട്ടിച്ചേര്‍ത്തു.
ഈ പ്രതിസന്ധികള്‍ തങ്ങള്‍ മറികടക്കും. ഇരുരാജ്യങ്ങളും തമ്മില്‍ സഹകരിക്കേണ്ട മറ്റ് വിഷയങ്ങളുണ്ട്. അത് കൊണ്ട് തന്നെ ഇന്ത്യ, അമേരിക്ക ബന്ധം ശക്തമായി തുടരുമെന്നും അവര്‍ ആവര്‍ത്തിച്ചു.
Also Read: കൈക്കൂലി നൽകിയെന്ന അമേരിക്കന്‍ അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ; ആരോപണങ്ങള്‍ തള്ളി അദാനി ഗ്രൂപ്പ്