ETV Bharat / state

'സജി ചെറിയാൻ വീണ്ടും രാജി വയ്‌ക്കേണ്ടതില്ല'; കേസ് നിയമപരമായി നേരിടുമെന്ന് സിപിഎം - CPM SUPPORTS SAJI CHERIAN

തീരുമാനം ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ.

SAJI CHERIYAN CONTROVERSY  CONSTITUTION SPEECH CONTROVERSY  സജി ചെറിയാൻ സിപിഎം  HIGH COURT VERDICT SAJI CHERIYAN
Minister Saji Cheriyan (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 22, 2024, 6:15 PM IST

തിരുവനന്തപുരം: ഭരണഘടനാവിരുദ്ധ പ്രസംഗത്തിലെ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ സജി ചെറിയാൻ രാജിവയ്‌ക്കേണ്ടതില്ലെന്ന് സിപിഎം. ധാർമികത മുൻനിർത്തി ഒരിക്കൽ രാജിവെച്ച സാഹചര്യത്തിൽ വീണ്ടും രാജിയുടെ ആവശ്യമില്ലെന്നാണ് പാർട്ടി വിലയിരുത്തൽ. ഇന്ന് (നവംബർ 22) ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം.

കേസിൽ കൂടുതൽ നിയമോപദേശം തേടാനും സിപിഎം തീരുമാനിച്ചു. തന്‍റെ ഭാഗം കേൾക്കാതെയാണ് ഹൈക്കോടതി വിധി പ്രസ്‌താവിച്ചതെന്ന സജി ചെറിയാന്‍റെ നിലപാടിനൊപ്പമാണ് പാർട്ടിയെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. സർക്കാരിൽ പൂർണ വിശ്വാസം അർപ്പിച്ചതിനാലാണ് സിബിഐ അന്വേഷണം വേണ്ടെന്ന നിലപാട് കോടതി സ്വീകരിച്ചത്.

അതിനാൽ അന്വേഷണം നടക്കട്ടെയെന്നും കോടതിയിൽ നിന്ന് അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ രാജി വെക്കേണ്ടതില്ലെന്നും സിപിഎം വ്യക്തമാക്കി. അതേസമയം, സജി ചെറിയാന്‍റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധങ്ങള്‍ ശക്തമായി.

2022 ജൂലൈ 3ന് പത്തനംതിട്ടയിലെ മലപ്പള്ളിയിൽ സിപിഎം സംഘടിപ്പിച്ച പൊതുപരിപാടിക്കിടെയുണ്ടായ സജി ചെറിയാൻ്റെ പരാമർശമാണ് കേസിന് ആധാരം. 'ഇന്ത്യയിൽ മനോഹരമായി എഴുതപ്പെട്ട ഒരു ഭരണഘടനയുണ്ടെന്ന് നാമെല്ലാവരും പറയുന്നു. എന്നാൽ ഏറ്റവും കൂടുതൽ ആളുകളെ ചൂഷണം ചെയ്യാൻ രൂപകൽപന ചെയ്‌ത മനോഹരമായ ഭരണഘടനയാണിതെന്ന് ഞാൻ പറയും'.

'മതേതരത്വം', 'ജനാധിപത്യം' തുടങ്ങിയ മൂല്യങ്ങളെ അദ്ദേഹം "കുന്തം", "കൊടചക്രം" എന്നിങ്ങനെ പരാമർശിച്ചു. അവ കേവലം അലങ്കാര പദങ്ങൾ മാത്രമാണെന്ന് സജി ചെറിയാൻ പറഞ്ഞു. തൊഴിലാളികളുടെ അവകാശങ്ങൾ അടിച്ചമർത്തി കോർപ്പറേറ്റ് വമ്പന്മാരെ തഴച്ചുവളരാൻ ഭരണഘടന സഹായിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു. അതേസമയം വിവാദങ്ങൾക്കൊടുവിൽ രാജിവച്ച സജി ചെറിയാന്‍ 2023 ജനുവരിയിലാണ് വീണ്ടും പിണറായി വിജയന്‍റെ മന്ത്രിസഭയിൽ എത്തുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കോടതി ഇടപെടൽ

സിബിഐ പുനരന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകൻ നൽകിയ ഹർജിയെ തുടർന്നാണ് കേസ് വീണ്ടും സജീവമായത്. സജി ചെറിയാന്‍റെ പരാമർശം 1971ലെ പ്രിവൻഷൻ ഓഫ് ഇൻസൾട്ട്സ് ടു നാഷണൽ ഹോണർ ആക്‌ടിന്‍റെ ലംഘനമാണെന്ന് ഹർജിക്കാരൻ ആരോപിച്ചു.

അതേസമയം സംസ്ഥാന പൊലീസിന്‍റെ അന്വേഷണം അപൂർണമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അത് ശരിയായ വിധത്തിലുളളതായിരുന്നില്ല. വസ്‌തുതകളുടെ കൃത്യവും ശാസ്‌ത്രീയവുമായ പരിശോധന നടന്നില്ല. കേസ് അവസാനിപ്പിച്ചത് വേഗത്തിൽ ആയിപ്പോയി. പ്രസംഗത്തിന്‍റെ ഫൊറൻസിക് റിപ്പോ‍ർട്ട് വരും മുമ്പേ അന്വേഷണ ഉദ്യോഗസ്ഥൻ കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകിയത് ശരിയായില്ലെന്നും കോടതി പറഞ്ഞു.

പ്രസംഗത്തിന്‍റെ ദൃശ്യവും ശബ്‌ദ സാമ്പിളുകളുടെ ശരിയായ പരിശോധനയും റിപ്പോ‍ർട്ടിന്‍റെ ഭാഗമായില്ല. സാക്ഷി മൊഴികൾ പോലും കൃത്യമായി രേഖപ്പെടുത്തിയില്ല. പ്രസംഗം കേട്ട മാധ്യമ പ്രവർത്തകരുടെ മൊഴി രേഖപ്പെടുത്താൻ പോലും പൊലീസ് തയാറായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

വസ്‌തുതകൾ പരിശോധിക്കാതെയുളള തികച്ചും അപക്വമായ അന്വേഷണമാണ് നടന്നത്. ഈ റിപ്പോ‍ർട്ട് അതേപടി സ്വീകരിച്ച തിരുവല്ല മജിസ്ട്രേറ്റ് കോടതിയുടെ നടപടി ഉചിതമായില്ലെന്നും കോടതി നിരീക്ഷിച്ചു. റിപ്പോർട്ട് അംഗീകരിച്ച മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് കൂടി റദ്ദാക്കിക്കൊണ്ടാണ് സംസ്ഥാന ക്രൈംബ്രാഞ്ചിനോട് കേസന്വേഷിക്കാൻ നിർദേശിച്ചത്.

Also Read: 'സജി ചെറിയാൻ മന്ത്രിയായി തുടരുന്നത് ധാർമികപരമായും സാങ്കേതികപരമായും ശരിയല്ല': പികെ കുഞ്ഞാലിക്കുട്ടി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.