ETV Bharat / state

വഴിപാടുകൾക്ക് 'ഇ-കാണിക്ക'; കൊച്ചി വിമാനത്താവളത്തിൽ ശബരിമല ഇൻഫർമേഷൻ സെന്‍റര്‍ ആരംഭിച്ചു - SABARIMALA INFORMATION CENTER CIAL

കൗണ്ടർ പ്രവർത്തിക്കുന്നത് ആഭ്യന്തര ടെർമിനൽ ആഗമന ഭാഗത്ത്.

SABARIMALA INFORMATION CENTER  COCHIN AIRPORT SABARIMALA FACILTIES  ശബരിമല വഴിപാടുകൾ ഇ കാണിക്ക  ശബരിമല മണ്ഡലകാലം
Information Center Inauguration at Cochin International Airport (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 22, 2024, 6:34 PM IST

എറണാകുളം: കൊച്ചി വിമാനത്താവളത്തിൽ ശബരിമല ഇൻഫർമേഷൻ സെന്‍റര്‍ പ്രവർത്തനം തുടങ്ങി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ശബരിമല ഇൻഫർമേഷൻ സെന്‍റർ, ദേവസ്വം പ്രസിഡന്‍റ് അഡ്വ. പി എസ് പ്രശാന്ത് ഉദ്ഘാടനം ചെയ്‌തു. ആഭ്യന്തര ടെർമിനൽ ആഗമന ഭാഗത്താണ് കൗണ്ടർ പ്രവർത്തിക്കുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ശബരിമല തീർഥാടകർക്കും ഭക്തർക്കും 24 മണിക്കൂറും ഇൻഫർമേഷൻ സെന്‍ററിന്‍റെ സേവനം ലഭിക്കും. ഇൻഫർമേഷൻ സെന്‍ററിലുള്ള ഡിജിറ്റൽ കൗണ്ടർ വഴി അപ്പം, അരവണ പ്രസാദം ഡിജിറ്റലായി ബുക്ക് ചെയ്യാനും സൗകര്യമുണ്ട്.

സൗത്ത് ഇന്ത്യൻ ബാങ്കുമായി സഹകരിച്ചാണ് ഈ സൗകര്യം ഒരുക്കിയിട്ടുള്ളത്. ഇവിടെ ബുക്ക് ചെയ്‌ത രസീതുമായി ശബരിമല മാളികപ്പുറം നടയ്ക്കടുത്തുള്ള എസ്ഐബി കൗണ്ടറിൽ ചെന്നാൽ പ്രസാദം ലഭ്യമാകും. അന്നദാനത്തിനും മറ്റുമുള്ള സംഭാവനകളും ക്യൂആർ കോഡ് വഴിയും ഡിജിറ്റൽ കാർഡ് വഴിയും സിയാലിലെ ഡിജിറ്റൽ കൗണ്ടർ വഴി നടത്താവുന്നതാണ്. അതോടൊപ്പം വഴിപാടുകൾ നടത്താനുള്ള 'ഇ-കാണിക്ക' സൗകര്യവും സെന്‍ററിൽ ഒരുക്കിയിട്ടുണ്ട്.

കൊച്ചി വിമാനത്താവളത്തിൽ ശബരിമല തീർഥാടകർക്കായി ഇടത്താവളം നേരത്തെ തന്നെ പ്രവർത്തനം തുടങ്ങിയിരുന്നു. തീർഥാടകർക്ക് വിശ്രമിക്കാനും മറ്റുമുള്ള അടിസ്ഥാനസൗകര്യങ്ങൾക്കൊപ്പം ഇടത്താവളത്തിനുള്ളിൽ തന്നെ ഫ്ലൈറ്റ് ഇൻഫർമേഷൻ ഡിസ്പ്ലേ, സമീപത്തായി പ്രീപെയിഡ് ടാക്‌സി കൗണ്ടർ, കുറഞ്ഞ ചെലവിൽ സിയാലിലെ 0484 എയ്റോ ലോഞ്ചിൽ താമസ സൗകര്യം എന്നിവയും ലഭ്യമാണ്. സിയാലിൽ നിന്നും പമ്പയിലേക്കുള്ള കെഎസ്ആർടിസിയുടെ സ്പെഷ്യൽ സർവീസ് എല്ലാ ദിവസവും രാത്രി 8 മണിക്ക് ആരംഭിക്കും.

Also Read: തീർഥാടനത്തിനിടെ വനത്തിൽ കുടുങ്ങിയ അയ്യപ്പഭക്തരെ രക്ഷപ്പെടുത്തി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.