കുവൈത്ത് സിറ്റി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വീകരണവും ഗാർഡ് ഓഫ് ഓണറും നൽകി കുവൈറ്റിലെ ബയാൻ കൊട്ടാരം. ഇന്ന് നടക്കുന്ന ഉന്നത നേതൃത്വവുമായുള്ള ചർച്ചകൾക്ക് മുന്നോടിയായാണ് പ്രധാനമന്ത്രിയെ ആദരിച്ചത്.
രണ്ട് ദിവസത്തെ സന്ദർശനത്തിനായി ശനിയാഴ്‌ചയാണ് മോദി കുവൈറ്റിലെത്തിയത്. കുവൈറ്റ് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്‍റെ ക്ഷണ പ്രകാരമാണ് മോദി കുവൈറ്റ് സന്ദർശിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
43 വർഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗൾഫ് രാജ്യത്തേക്ക് പോകുന്നത്. 1981ൽ ഇന്ദിര ഗാന്ധിയാണ് അവസാനമായി കുവൈറ്റ് സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി.
'പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈറ്റിലെ ബയാൻ കൊട്ടാരത്തിൽ എത്തി. സ്വീകരണവും ഗാർഡ് ഓഫ് ഓണറും നല്‍കി കൊട്ടാരം അദ്ദേഹത്തെ ആദരിച്ചു. കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്‌ദുല്ല അൽ - അഹമ്മദ് അൽ - സബാഹ് അദ്ദേഹത്തെ ഊഷ്മളമായി സ്വീകരിച്ചു.'- വിദേശ കാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ എക്‌സിൽ പോസ്റ്റ് ചെയ്‌തു.
കുവൈറ്റ് അമീറുമായും കിരീടാവകാശി സബാഹ് അൽ ഖാലിദ് അൽ സബയുമായും കുവൈറ്റ് പ്രധാനമന്ത്രിയുമായും മോദി ചർച്ചകൾ നടത്തും.
Also Read:കുവൈറ്റില്‍ മോദിയെ കാണാനെത്തി അറബിക് രാമായണത്തിന്‍റെയും മഹാഭാരതത്തിന്‍റെയും വിവര്‍ത്തകർ