ദേർ അൽ-ബലാഹ്: വടക്കൻ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 87 ഓളം പേര്‍ കൊല്ലപ്പെട്ടു. ഗാസ നഗരമായ ബെയ്റ്റ് ലാഹിയയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 87 ആയി ഉയർന്നതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 40 ലധികം പേർക്ക് പരിക്കേറ്റതായും ചിലരുടെ നില ഗുരുതരമാണെന്നും മന്ത്രാലയം പ്രസ്‌താവനയിലൂടെ വ്യക്തമാക്കി. ഇസ്രയേലി യുദ്ധവിമാനങ്ങൾ ഗാസ നഗരത്തിൽ മാരകമായ വ്യോമാക്രമണം നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു,
ഗാസ ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം ഒക്‌ടോബര്‍ ഏഴിന് ശേഷമുള്ള ഹമാസ്-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ പലസ്‌തീനില്‍ 42,600 ലധികം ആളുകൾ കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടവരില്‍ ഏറെയും, ഏകദേശം 99,800 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ 1200 ഓളം പേരാണ് കൊല്ലപ്പെട്ടത്.
ഭക്ഷണം, വെള്ളം, മരുന്ന് എന്നിവയുടെ കടുത്ത ക്ഷാമമാണ് ഗാസയില്‍ നേരിടുന്നത്. ഗാസിയിൽ ഭൂരിഭാഗം പേരും പട്ടിണിയിലാണെന്ന് ലോകാരോഗ്യ സംഘടന നേരത്തെ അറിയിച്ചിരുന്നു. മനുഷ്യത്വരഹിതമാണ് ഈ സാഹചര്യമെന്നും ഗാസയിൽ അടിയന്തര മാനുഷിക സഹായം എത്തിക്കണമെന്നും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിരുന്നു. ഗുരുതര പോഷകാഹാരക്കുറവുള്ള കുഞ്ഞുങ്ങൾക്കുൾപ്പെടെ ഭക്ഷണം, വെള്ളം, മരുന്ന് എന്നിവ എത്രയും വേഗം ലഭ്യമാക്കണം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക