റാമല്ല:വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർത്ഥി ക്യാമ്പിൽപലസ്‌തീനിയൻ ജേണലിസം വിദ്യാര്‍ഥിനിയെ വെടിവെച്ച് കൊലപ്പെടുത്തിയതായി ആരോപണം. 22 കാരിയായ ഷാത അൽ-സബ്ബാഗാണ് കൊല്ലപ്പെട്ടത്. പലസ്‌തീൻ അതോറിറ്റിയുടെ സുരക്ഷാ സേനയാണ് വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ കയറി വെടിവച്ച് കൊലപ്പെടുത്തിയതെന്നാണ് കുടുംബത്തിന്‍റെ ആരോപണം.
പ്രദേശത്ത് ഏറ്റുമുട്ടലുകള്‍ ഒന്നും നടക്കാതിരുന്ന സമയത്താണ് സുരക്ഷാ സേന പെണ്‍കുട്ടിക്ക് നേരെ വെടിയുതിര്‍ത്തതെന്നാണ് ഉയരുന്ന ആരോപണം. അമ്മയ്‌ക്കും രണ്ട് കുട്ടികള്‍ക്കുമൊപ്പമായിരുന്നു ഷാത ഈ സമയം ഉണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇസ്രയേല്‍ അധിനിവേശത്തിനെതിരെ നിലകൊള്ളുന്നതിന് പകരം പലസ്‌തീൻ സുരക്ഷാ സേന സ്വന്തം ജനങ്ങളെ തീവ്രവാദത്തിന്‍റെ പേര് പറഞ്ഞ് അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നതെന്നും കുടുംബം പ്രസ്‌താവനയില്‍ പറഞ്ഞു.