ലാഹോര്‍:പാകിസ്ഥാനില്‍ മാധ്യമ പ്രവര്ത്തകൻ വെടിയേറ്റ് മരിച്ചു. മുതിർന്ന മാധ്യമപ്രവർത്തകനായ ഖലീൽ ജിബ്രാനെയാണ് അജ്ഞാതരായ തോക്കുധാരികൾ ചൊവ്വാഴ്ച (ജൂണ്‍ 18) കൊലപ്പെടുത്തിയത്. രാജ്യത്തിൻ്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലാണ് സംഭവം.
മസ്രിന സുൽത്താൻഖേൽ ഏരിയയിലെ വീടിന് സമീപം നടന്ന വെടിവെപ്പിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. 'ഖൈബർ ന്യൂസ്' എന്ന പാഷ്തോ ന്യൂസ് ചാനലിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ഖലീൽ ജിബ്രാന്. വെടിവെപ്പിൽ സാജിദ് എന്ന മറ്റൊരാൾക്കും പരിക്കേറ്റു. മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ ശേഷം അക്രമികൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.
ആദിവാസി ജില്ലയിലെ മസ്രിന പ്രദേശം തീവ്രവാദികളുടെ താവളമാണ്. ജിബ്രാൻ്റെ കൊലപാതകം കുടുംബം സ്ഥിരീകരിച്ചു. ഇത് ആസൂത്രിതമായ കൊലപാതകമാണെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ ആരോപിച്ചു.