സ്‌റ്റോക്ക്ഹോം: 2024 വർഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. തുര്‍ക്കിയില്‍ നിന്നുള്ള അസെമോഗ്ലു, സൈമണ്‍ ജോണ്‍സണ്‍, ജെയിംസ് എ റോബിന്‍സണ്‍ എന്നിവരാണ് പുരസ്‌കാരം നേടിയത്. സാമൂഹിക സ്ഥാപനങ്ങൾ എങ്ങനെ രൂപപ്പെടുന്നു എന്നും അതെങ്ങനെ സാമ്പത്തിക അഭിവൃദ്ധിയെ ബാധിക്കുന്നുവെന്നതും സംബന്ധിച്ച പഠനത്തിനാണ് പുരസ്‌കാരം.
യൂറോപ്യന്‍ കോളനി വാഴ്‌ചക്കിടയിൽ സ്ഥാപിച്ച രാഷ്ട്രീയ സാമ്പത്തിക സംവിധാനങ്ങളെ വിശകലനം ചെയ്‌ത പഠനത്തിലൂടെ പുരസ്‌കാര ജേതാക്കൾക് സാമൂഹിക സ്ഥാപനങ്ങളും സാമ്പത്തിക പുരോഗതിയും തമ്മിലുള്ള ബന്ധം വിശദീകരിക്കാനായതായി നൊബേല്‍ സമിതി വിലയിരുത്തി.