കാഠ്‌മണ്ഡു:നേപ്പാൾ വിദേശകാര്യ മന്ത്രി അർസു റാണ ദ്യൂബ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലേക്ക് ഇന്ന് (ഡിസംബര്‍ 19) തിരിക്കും. ഇജിആര്‍ഒഡബ്ല്യൂ ഫൗണ്ടേഷനും കാഠ്‌മണ്ഡു യൂണിവേഴ്‌സിറ്റി - നേപ്പാൾ സെൻ്റർ ഫോർ കണ്ടംപററി സ്റ്റഡീസും (KU-NCCS) സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്തോ-നേപ്പാൾ കോൺഫറൻസിൽ ദ്യൂബ പങ്കെടുക്കും.
ഇന്ത്യയുടെ സാമ്പത്തിക വളർച്ച തുറന്നുകാട്ടുക, പ്രാദേശിക സഹകരണം പ്രോത്സാഹിപ്പിക്കുക, മേഖലയിലെ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക എന്നിവയാണ് സമ്മേളനത്തിൻ്റെ പ്രധാന ലക്ഷ്യങ്ങൾ. ചൈന സന്ദര്‍ശിച്ച് ഒരാഴ്‌ചക്ക് ശേഷമാണ് അര്‍സു ഫാണ ദ്യൂബ ഇന്ത്യ സന്ദര്‍ശിക്കാന്‍ എത്തുന്നത്.
ഡിസംബര്‍ ആദ്യം പ്രധാനമന്ത്രി കെ പി ശർമ്മ ഒലിക്കൊപ്പം ഇവർ ചൈന സന്ദര്‍ശിക്കുകയും ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് കരാറില്‍ ഒപ്പുവയ്‌ക്കുകയും ചെയ്‌തിരുന്നു.