വാഷിങ്ടണ്‍:യുഎസ് മുൻ പ്രസിഡന്‍റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡൊണാൾഡ് ട്രംപിന്‍റെ റാലിക്ക് സമീപത്ത് നിന്ന് ആയുധങ്ങളുമായി ഒരാള്‍ പൊലീസ് പിടിയില്‍. ലോഡുചെയ്‌ത തോക്കും ഉയർന്ന ശേഷിയുള്ള മാഗസീനുകളും ഇയാളുടെ വാഹനത്തില്‍ നിന്ന് പൊലീസ് കണ്ടെടുത്തു.
49-കാരനായ നെവാഡ സ്വദേശി വെം മില്ലർ ആണ് പൊലീസ് പിടിയിലായത്. സംശയം തോന്നിയതിന തുടര്‍ന്ന് റാലിയുടെ പ്രവേശന കവാടത്തിൽ നിന്ന് അര മൈൽ അകലെയുള്ള ചെക്ക് പോയന്‍റില്‍ ഇയാളെ പൊലീസ് തടയുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്.
കൂടാതെ, വ്യാജ പ്രസ് പാസും വിഐപി പാസും ഇയാളുടെ പക്കല്‍ നിന്നും പൊലീസ് കണ്ടെത്തി. മറ്റൊരു കൊലപാതക ശ്രമമായിരിക്കാം ഇതിലൂടെ തടഞ്ഞതെന്ന് പൊലീസ് പ്രതികരിച്ചു. മില്ലർ ഒരു വലതുപക്ഷ സർക്കാർ വിരുദ്ധ സംഘടനയിലെ അംഗമാണ്. സംഭവം ട്രെംപിന്‍റെ സുരക്ഷയില്‍ ഒരുതരത്തിലുമുളള വീഴ്‌ച വരുത്തിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.