കേരളം

kerala

ETV Bharat / international

പാക്കിസ്ഥാനില്‍ പൊലീസ്‌ സ്‌റ്റേഷനു നേരെ തീവ്രവാദി ആക്രമണം; പത്ത് മരണം, 6 പേർക്ക് പരിക്ക് - തീവ്രവാദി ആക്രമണം

ദേര ഇസ്‌മായിൽ ഖാനിൽ തിങ്കളാഴ്‌ച്ച പുലർച്ചയോടെയുണ്ടായ ഭീകരാക്രമണത്തിൽ 10 ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും 6 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്.

Militants Attack Police Station  Pakistan Police Station Attack  തീവ്രവാദി ആക്രമണം  പൊലീസ്‌ സ്‌റ്റേഷനു നേരെ ഭീകരാക്രമണം
Militants Attack

By ETV Bharat Kerala Team

Published : Feb 5, 2024, 5:23 PM IST

പെഷവാർ (പാക്കിസ്ഥാൻ): പാക്കിസ്ഥാൻ താലിബാന്‍റെ മുൻ ശക്തികേന്ദ്രമായ പൊലീസ്‌ സ്‌റ്റേഷനിലുണ്ടായ തീവ്രവാദി ആക്രമണത്തിൽ 10 പൊലീസ്‌ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. 6 ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. അഫ്‌ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന രാജ്യത്തിന്‍റെ വടക്ക്‌ പടിഞ്ഞാറൻ ഭാഗത്ത് ഖൈബർ പഖ്‌തൂൺഖ്വ പ്രവിശ്യയിലെ ദേര ഇസ്‌മായിൽ ഖാനിൽ തിങ്കളാഴ്‌ച്ച പുലർച്ചയോടെയാണ് തീവ്രവാദി ആക്രമണമുണ്ടായത് (Militants Attack Police Station In Northwestern Pakistan).

തീവ്രവാദികൾ വെടിവെക്കുകയും തുടർന്ന് പൊലീസ്‌ സ്‌റ്റേഷൻ ആക്രമിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ഒരു ഗ്രൂപ്പും ഉത്തരവാദിത്തം ഏറ്റെടുത്തില്ലെന്നും അക്രമികളെ കണ്ടെത്തി അറസ്‌റ്റ്‌ ചെയ്യാനുള്ള ശ്രമത്തിലാണ് സുരക്ഷാ സേനയെന്നും മുതിർന്ന പൊലീസ് ഓഫീസർ അനീസ്-ഉൽ-ഹസ്സൻ പറഞ്ഞു. ഈയാഴ്‌ച നടക്കാനിരിക്കുന്ന പാർലമെന്‍റ്‌ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് തിങ്കളാഴ്‌ചയുണ്ടായ പൊലീസ്‌ സ്‌റ്റേഷൻ ആക്രമണം.

ആക്രമണം മുൻപും: ഡിസംബറിൽ ഇതേ ജില്ലയിലെ ഒരു പൊലീസ് സ്‌റ്റേഷന് പുറത്ത് ചാവേർ സ്‌ഫോടകവസ്‌തു നിറച്ച വാഹനം പൊട്ടിത്തെറിച്ച് 23 സൈനികർ കൊല്ലപ്പെടുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ഈ സംഭവം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് ദേര ഇസ്‌മായിൽ ഖാനിൽ ഏറ്റവും പുതിയ ആക്രമണമുണ്ടായത്.

പാകിസ്ഥാൻ താലിബാൻ്റെ ശാഖയാണെന്ന് കരുതപ്പെടുന്ന തെഹ്‌രീകെ ജിഹാദ് പാകിസ്ഥാൻ എന്ന പുതുതായി രൂപീകരിച്ച തീവ്രവാദ ഗ്രൂപ്പാണ് ആക്രമണം നടത്തിയതെന്നാണ് അവകാശപ്പെടുന്നത്. തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിൽ വിമതർ സുരക്ഷാ സേനയെ ആക്രമിക്കുകയും നാല് സുരക്ഷാ സൈനികർ ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെടുകയും ചെയ്‌തിരുന്നു.

സൈന്യവും പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥരും പറയുന്നതനുസരിച്ച് ഡിസംബർ 5-ന് ദേര ഇസ്‌മായിൽ ഖാനിലുണ്ടായ ആക്രമണത്തെത്തുടർന്ന് ഒന്നിലധികം ഓപ്പറേഷനുകളിലായി 27 വിമതരെ സൈന്യം വധിച്ചിരുന്നു. കഴിഞ്ഞയാഴ്‌ച ബലൂചിസ്ഥാനിലെ മാച്ചിൽ നടന്ന ആക്രമണത്തിൽ 24 വിമതരെ സൈന്യം വധിക്കുകയും നിയമവിരുദ്ധമായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

കഴിഞ്ഞ വർഷവും തീവ്രവാദ ആക്രമണങ്ങളിൽ പാകിസ്ഥാൻ സാക്ഷ്യം വഹിച്ചിട്ടുണ്ട്. 2023 ജനുവരിയിൽ വടക്കുപടിഞ്ഞാറൻ നഗരമായ പെഷവാറിലെ ഒരു പള്ളിയിലുണ്ടായ ഭീകരാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. ഇത്തരം തീവ്രവാദി ആക്രമണങ്ങളിൽ ഭൂരിഭാഗവും ഖൈബർ പഖ്‌തൂൺഖ്വയിലാണ്.

തെക്കൻ വസീറിസ്ഥാനിനടുത്താണ് ദേര ഇസ്‌മായിൽ ഖാൻ സ്ഥിതി ചെയ്യുന്നത്. ഇത് മുൻ തീവ്രവാദികളുടെ സങ്കേതമായിരുന്നു. 2014-ൽ സൈന്യം നടത്തുന്ന സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തിന് ശേഷം പാകിസ്ഥാൻ സൈന്യമവിടെ ഒന്നിലധികം ഓപ്പറേഷനുകൾ നടത്തിയിരുന്നു.

ABOUT THE AUTHOR

...view details