ഇസ്ലാമാബാദ് (പാകിസ്ഥാൻ) : കറാച്ചിയിൽ തെരുവു കുറ്റവാളികൾ വർധിച്ചുവരുന്നതായി റിപ്പോർട്ട്. 2024ന്‍റെ തുടക്കം മുതൽ 26 കറാച്ചി നിവാസികളെ തെരുവ് കുറ്റവാളികൾ കൊലപ്പെടുത്തിയതായി ദി ന്യൂസ് ഇൻ്റർനാഷണൽ റിപ്പോർട്ട് ചെയ്‌തു. സിന്ധ് പൊലീസ് ആരംഭിച്ച നിരവധി നയങ്ങൾ ഉണ്ടായിരുന്നിട്ടും കൊലപാതകങ്ങളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്.
കൊലപ്പെട്ട 26 പേരിൽ പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയും ഉൾപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്. നിരീക്ഷകരും അതിജീവിച്ചവരും പറയുന്നതനുസരിച്ച് തെരുവുകളിൽ പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉണ്ടായിരുന്നിട്ടും കറാച്ചിയിലെ ജനങ്ങൾ തെരുവ് കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിൽ പരാജയപ്പെടുന്നെന്നും കൊള്ളക്കാർ നഗരത്തിൽ സ്വതന്ത്രമായി കറങ്ങുന്നെന്നും ദി ന്യൂസ് ഇന്‍റർനാഷണൽ റിപ്പോർട്ട് ചെയ്‌തു.
നഗരത്തിലെ ക്രമസമാധാന നില ഓരോ ദിവസം കഴിയുന്തോറും തകരുകയാണ്. കഴിഞ്ഞ വെള്ളിയാഴ്‌ച കൊരങ്കിയിൽ വീട്ടുവാതിൽക്കൽ വച്ച് 2 വയസുള്ള പെൺകുട്ടി അവളുടെ പിതാവിന്‍റെ മുന്നിൽ വെടിയേറ്റ് മരിച്ചിരുന്നു. കുറ്റകൃത്യങ്ങളിൽ നിന്നും രക്ഷപ്പെട്ടവരും അവരുടെ കുടുംബങ്ങളും നഗരവാസികളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെടുകയും ഉദ്യോഗസ്ഥരെ പ്രത്യേകിച്ച് ബന്ധപ്പെട്ട എസ്എച്ച്ഒമാരെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തതായി ദി ന്യൂസ് ഇൻ്റർനാഷണൽ റിപ്പോർട്ട് ചെയ്‌തു.
കവർച്ചയും ശേഷം കൊലപാതകവും: കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കവർച്ചക്കിടെ മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. സെക്‌ടർ 11ലെ ഓറഞ്ച് ടൗണിലെ ഇഖ്ബാൽ മാർക്കറ്റിന് സമീപം വഴിയാത്രക്കാരനായ സൊഹ്‌റാബ് ഹുസൈൻ (50) കഴിഞ്ഞ ദിവസം വെടിയേറ്റ് മരിച്ചിരുന്നു.