ഇസ്രായേൽ:ഗാസയിൽ വീണ്ടും ഇസ്രയേൽ ആക്രമണം. കഴിഞ്ഞദിവസം തെക്കൻ ഗാസയിലെ ക്യാമ്പിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. അതേസമയം മുതിർന്ന ഹമാസ് തീവ്രവാദികളെയാണ് ലക്ഷ്യമിട്ടതെന്നും സാധാരണക്കാർക്ക് അപകടം ഉണ്ടാകാതിക്കാൻ മുൻകരുതൽ എടുത്തിട്ടുണ്ടെന്നും ഇസ്രയേൽ സൈന്യം വ്യക്തമാക്കി.
ഇന്നലെ (ഡിസംബർ 4) ഗാസ മുനമ്പിൽ ഉടനീളം നടന്ന ആക്രമണങ്ങളിൽ ഒന്നാണ് മുവാസി ടെന്റ് ക്യാമ്പിലേത്. മധ്യ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ നാല് കുട്ടികളടക്കം 10 പേർ കൂടി കൊല്ലപ്പെട്ടതായി പലസ്തീൻ മെഡിക്കൽ വിദഗ്ധർ അറിയിച്ചു. ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഒക്ടോബര്‍ ഏഴിന് ശേഷമുള്ള ഹമാസ്-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ പലസ്തീനില്‍ 45,000 ലധികം ആളുകൾ കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടവരില്‍ ഏറെയും.
ഗാസയിൽ ഇസ്രയേൽ നടത്തുന്നതെന്ന് വംശഹത്യയെന്ന് ആംനസ്റ്റി:ഗാസയ്ക്കെതിരായ ഇസ്രയേൽ യുദ്ധം വംശഹത്യയ്ക്ക് തുല്യമെന്ന് ആംനസ്റ്റി (മനുഷ്യാവകാശ സംഘടന) ഇന്ന് (ഡിസംബർ 5) പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ പറയുന്നു. 'നിങ്ങൾ മനുഷ്യനാണെന്ന് തോന്നുന്നു' എന്ന തലക്കെട്ടിലുള്ള റിപ്പോർട്ട്: ഗാസയിൽ പലസ്തീനികൾക്കെതിരെ ഇസ്രയേൽ വംശഹത്യ, സാക്ഷികളുടെ അഭിമുഖങ്ങൾ, 'വീഡിയോ ഡിജിറ്റൽ തെളിവുകളും' വിശകലനം ചെയ്യൽ, ഇസ്രയേൽ ഉദ്യോഗസ്ഥരുടെ പ്രസ്താവനകൾ എന്നിവ ഉൾപ്പെടുന്ന മാസങ്ങളുടെ ഗവേഷണത്തിൻ്റെ പരിസമാപ്തിയായിരുന്നു.