ടെൽ അവീവ്:ഹമാസിന്‍റെ പുതിയ കമാൻഡറായി യഹ്‌യ സിൻവാറിനെ തിരഞ്ഞെടുത്തുവെന്ന വാർത്തയോട് പ്രതികരിച്ച് ഇസ്രായേൽ. ഒക്‌ടോബർ ഏഴിലെ കൂട്ടക്കൊലയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഗാസയിലെ ഹമാസ് നേതാവ് സിൻവാർ നിലവിൽ ഖത്തറിന്‍റെ തലസ്ഥാനമായ ദോഹയിൽ ഒളിവിൽ കഴിന്നതിനിടെയാണ് പുതിയ കമാൻഡറായി നിയോഗിക്കപ്പെട്ടത്.
"ഇസ്‌മായിൽ ഹനിയയുടെ പിൻഗാമിയായി ബദ്ധഭീകരനായ യഹ്‌യ സിൻവാര്‍ എത്തിയിരിക്കുകയാണ്. ഇതു അയാളെ പെട്ടന്ന് ഇല്ലായ്‌മ ചെയ്യാനും നീചമായ ഈ സംഘടനയെ തന്നെ ഭൂമിയിൽ നിന്നും തുടച്ചു നീക്കാനുള്ള ശക്തമായ നീക്കത്തിന് ആക്കം കൂട്ടുന്നതാണ്"- ഇസ്രയാലി വിദേശകാര്യ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് പ്രതികരിച്ചു.
ഒക്ടോബർ 7 ന് ചരിത്രത്തിലെ ഏറ്റവും ക്രൂരമായ ഭീകരാക്രമണത്തിന് ഉത്തരവാദിയായ തീവ്രവാദിയാണ് യഹ്‌യ സിൻവാർ എന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു. "സിൻവാറിന് ഒരേയൊരു സ്ഥലമേയുള്ളു. അത് ഗസയിൽ ഐഡിഎഫ് ആക്രമണത്തിൽ അടുത്തിടെ കൊല്ലപ്പെട്ട ഹമാസ് നേതാവ് മുഹമ്മദ് ദെയ്‌ഫും ഒക്‌ടോബർ ഏഴിന് കൊല്ലപ്പെട്ട ഭീകരരും ഉള്ളയിടത്താണ്. അവനെയും ഞങ്ങള്‍ അവിടെ എത്തിക്കും" ഡാനിയൽ ഹഗാരി പറഞ്ഞു.
രാഷ്ട്രീയ ശാഖയ്ക്കും ഭീകര ശാഖയ്ക്കും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്നതിനു മറ്റൊരു തെളിവാണ് ഇതെന്ന് ഇസ്രയേലി വിദേശകാര്യ മന്ത്രാലയം ഡിജിറ്റൽ ഡിപ്ലോമസി ബ്യൂറോ ഡയറക്‌ടർ എക്‌സിൽ കുറിച്ചു. ജീവനോടെയോ അല്ലാതെയോ സിൻവാറിനെ പിടികൂടുന്നതുവരെ തങ്ങൾ വേട്ട അവസാനിപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: ഹമാസ് സൈനിക മേധാവി മുഹമ്മദ് ദെയ്‌ഫ് കൊല്ലപ്പെട്ടു; സ്ഥിരീകരണവുമായി ഇസ്രയേല്‍