ബെയ്‌റൂട്ട്/ജെറുസലേം : ഇസ്രയേല്‍ സൈന്യം ഹിസ്‌ബുള്ള കേന്ദ്രങ്ങളെ ലക്ഷ്യമാക്കി കടുത്ത വ്യോമാക്രമണങ്ങള്‍ നടത്തിയതായി ലെബനന്‍റെ സൈനിക വൃത്തങ്ങള്‍. തങ്ങളെ ആക്രമിച്ചതിന് പകരമായി ഹിസ്‌ബുള്ള നേതാവ് ഹസന്‍ നസ്‌റള്ള പ്രതികാര നടപടികള്‍ക്ക് ആഹ്വാനം ചെയ്‌തതിന് തൊട്ടുപിന്നാലെയാണ് ഇസ്രയേലിന്‍റെ നടപടി.
ഹിസ്‌ബുള്ള പ്രവര്‍ത്തകരുടെ കൈവശമുണ്ടായിരുന്ന ആശയവിനിമയ സംവിധാനങ്ങളില്‍ സ്ഫോടക വസ്‌തുക്കള്‍ നിറച്ച് തങ്ങളുടെ ആളുകളെ ഇസ്രയേല്‍ കൊല്ലുകയായിരുന്നുവെന്ന് നസ്‌റുള്ള ആരോപിച്ചു. ലെബനനില്‍ ഉടനീളം നടത്തിയ ആക്രമണങ്ങളില്‍ 37 പേര്‍ മരിച്ചു. മൂവായിരം പേര്‍ക്ക് പരിക്കേറ്റു.
ഇസ്രയേല്‍ റോക്കറ്റ് ആക്രമണങ്ങളാണ് അഴിച്ച് വിട്ടത്. തങ്ങള്‍ ഭീകരരുടെ താവളങ്ങള്‍ ആക്രമിച്ചതായി ഇസ്രയേല്‍ പ്രതിരോധ സേന പ്രസ്‌താവനയില്‍ അറിയിച്ചു. ഇസ്രയേലിനെ ആക്രമിക്കാന്‍ ലക്ഷ്യമിട്ട് ഒരുക്കിയ ആയിരത്തോളം ആയുധങ്ങള്‍ സംഭരിച്ചിരുന്ന പ്രദേശത്താണ് ആക്രമണം നടത്തിയതെന്നും ഇസ്രയേല്‍ വ്യക്തമാക്കി. രാത്രി ഒന്‍പതിനും പത്തിനുമിടയില്‍ ഇസ്രയേല്‍ 52 വ്യോമാക്രമണങ്ങള്‍ നടത്തിയതായി ലെബനന്‍റെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ നാഷണല്‍ ന്യൂസ് ഏജന്‍സി അറിയിച്ചു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും