കേരളം

kerala

ETV Bharat / international

വ്യോമാക്രമണത്തിൽ ഹിസ്ബുള്ള നേതാവ് ഹാഷിം സഫീദ്ദീൻ കൊല്ലപ്പെട്ടതായി ഇസ്രയേൽ പ്രതിരോധ സേന - IDF CONFIRMS HEZBOLLAH LEADER DEATH

ഹാഷിം സഫീദ്ദീൻ ഹസൻ നസ്രള്ളയുടെ പിൻഗാമിയായി കണക്കാക്കിയിരുന്ന നേതാവ്. ആക്രമണം നടന്നത് ഒക്‌ടോബർ ആദ്യം.

HEZBOLLAH HASHEM SAFIEDDINE KILLED  NASRALLAH SUCCESSOR HASHEM SAFIEDIN  ISRAEL LEBANON CONFLCIT  WEST ASIAN CONFLICTS
Representative Image (ANI)

By ANI

Published : Oct 23, 2024, 7:43 AM IST

ടെൽ അവീവ്: ഒക്‌ടോബർ ആദ്യം ബെയ്‌റൂട്ടിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള നേതാവ് ഹാഷിം സഫീദ്ദീൻ കൊല്ലപ്പെട്ടതായി ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു. ഒക്ടോബർ നാലിന് ഹിസ്ബുള്ളയുടെ ഇൻ്റലിജൻസ് ഹെഡ്ക്വാർട്ടേഴ്‌സ് കമാൻഡർ ഹുസൈൻ അലി ഹാസിമയ്‌ക്കൊപ്പം സഫീദ്ദീൻ കൊല്ലപ്പെട്ടുവെന്ന് എക്‌സിൽ പങ്കിട്ട ഒരു പ്രസ്‌താവനയിലാണ് ഐഡിഎഫ് വ്യക്തമാക്കിയത്.

സെപ്റ്റംബറിൽ ഹസൻ നസ്രള്ള കൊല്ലപ്പെട്ടതിന് ശേഷം, ഹിസ്ബുള്ളയുടെ എക്‌സിക്യൂട്ടീവ് കൗൺസിലിൻ്റെ തലവൻ സഫീദ്ദീനെ ആണ് പിൻഗാമിയായി കണക്കാക്കിയിരുന്നത്. ഹസൻ നസ്രള്ളയുടെ ബന്ധുവായിരുന്നു ഹാഷിമെന്നാണ് ഐഡിഎഫ് പറയുന്നത്. ഹിസ്ബുള്ളയുടെ രഹസ്യാന്വേഷണ വിഭാഗത്തെ ലക്ഷ്യമിട്ടായിരുന്നു വ്യോമാക്രമണം. ലെബനീസിന്‍റെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ദഹിയേ എന്ന പ്രദേശത്തായിരുന്നു ഇസ്രായേൽ സൈന്യം ആക്രമണം നടത്തിയത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഹിസ്ബുള്ളയുടെ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നത കമാൻഡർമാർ ഉൾപ്പെടെയുള്ള 25 ലധികം അംഗങ്ങൾ ആക്രമണം നടത്തുമ്പോൾ ആസ്ഥാനത്ത് ഉണ്ടായിരുന്നതായി ഐഡിഎഫ് പറഞ്ഞതായി ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്‌തു. ആക്രമണത്തെ തുടർന്ന് സഫീദ്ദീനെ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. സഫീദ്ദീന്‍റെ മരണം സ്ഥിരീകരിക്കുന്ന ഒരു പ്രസ്‌താവനയും ഹിസ്ബുള്ള ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് 2017 ൽ ഹാഷിം സഫീദ്ദീനെ തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു. ഹിസ്ബുള്ളയുടെ ഏറ്റവും മുതിർന്ന സൈനിക രാഷ്ട്രീയ ഫോറമായ ഷൂറ കൗൺസിലിലെ അംഗമായിരുന്നു ഹാഷിം സഫീദ്ദീൻ. ഹിസ്ബുള്ളയ്ക്കുള്ളിൽ തീരുമാനമെടുക്കുന്നതിൽ കാര്യമായ സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു ഹാഷിം സഫീദ്ദീൻ. നസ്രള്ള ലെബനനിൽ ഇല്ലാതിരുന്ന സമയങ്ങളിൽ, ഹിസ്ബുള്ളയുടെ സെക്രട്ടറി ജനറലായി സഫീദ്ദീൻ പ്രവർത്തിച്ചു. ഇസ്രായേലിനെതിരെ നിരവധി ആക്രമണങ്ങൾക്ക് സഫീദ്ദീൻ നേതൃത്വം നൽകിയിട്ടുണ്ട്.
Also Read:ഗാസയില്‍ വീണ്ടും ചോരക്കളം തീര്‍ത്ത് ഇസ്രയേല്‍; 87 പേര്‍ കൊല്ലപ്പെട്ടു, ആകെ മരണം 42,600 കടന്നു, 100 മിസൈലുകള്‍ തൊടുത്ത് ഹിസ്‌ബുള്ളയുടെ തിരിച്ചടി

ABOUT THE AUTHOR

...view details