കേരളം

kerala

ETV Bharat / international

ഗാസ മുനമ്പില്‍ ഇസ്രയേല്‍ വ്യോമാക്രമണം; 25 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക് - ISRAELI STRIKE IN GAZA KILLS 25

സെൻട്രല്‍ ഗാസ മുനമ്പിലെ നുസെറാത്ത് ക്യാമ്പിലെ തപാല്‍ കേന്ദ്രത്തിന് നേരെയാണ് ഇസ്രയേല്‍ വ്യോമാക്രമണം ഉണ്ടായത്.

ISRAEL AIRSTRIKE IN GAZA  ISRAEL PALESTINE HAMAS WAR  HAMAS ISRAEL WAR  ഇസ്രയേല്‍
Palestinians stand outside their tents at a camp for displaced people in Deir al-Balah, Gaza Strip, Thursday, Dec. 12, 2024 (AP Photos)

By ETV Bharat Kerala Team

Published : Dec 13, 2024, 12:42 PM IST

ദേർ അൽ-ബലാഹ്:ഗാസ മുനമ്പിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു. അഭയാര്‍ഥികള്‍ കഴിഞ്ഞിരുന്ന സെൻട്രല്‍ ഗാസ മുനമ്പിലെ നുസെറാത്ത് ക്യാമ്പിലെ തപാൽ കേന്ദ്രത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ 50ല്‍ അധികം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

ആക്രമണത്തില്‍ പ്രദേശത്തെ കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംഭവത്തില്‍ പ്രതികരണം നടത്താൻ ഇസ്രയേല്‍ സൈന്യം തയ്യാറായിട്ടില്ല.

1948ലെ യുദ്ധത്തിന് പിന്നാലെ ഗാസ മുനമ്പില്‍ പലസ്‌തീൻ അഭയാര്‍ഥികള്‍ക്ക് വേണ്ടി ആരംഭിച്ച എട്ട് ക്യാമ്പുകളില്‍ ഒന്നാണ് നുസെറാത്തിലേത്. കുടിയൊഴിപ്പിക്കപ്പെട്ട നിരവധിയാളുകളാണ് ഈ പ്രദേശത്ത് തിങ്ങിപ്പാര്‍ക്കുന്നത്.

ഇവിടെയുണ്ടായ ആക്രമണത്തിന് പിന്നാലെ 25 പേരുടെ മൃതദേഹങ്ങള്‍ വടക്ക് അൽ-അവ്ദ ഹോസ്‌പിറ്റലിലേക്കും അൽ-അഖ്‌സ ആശുപത്രിയിലേക്കുമാണ് മാറ്റിയത്. ആക്രമണത്തില്‍ പരിക്കേറ്റവരില്‍ ഭൂരിഭാഗവും കുട്ടികളാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം അടുത്തിടെയാണ് യുഎൻ ജനറല്‍ അസംബ്ലിയില്‍ അംഗരാജ്യങ്ങള്‍ അംഗീകരിച്ചത്. അസംബ്ലിയില്‍ ഇന്ത്യ ഉള്‍പ്പടെ 158 രാജ്യങ്ങളായിരുന്നു പ്രമേയത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയത്.

നേരത്തെ, ഡിസംബര്‍ 11ന് തെക്കൻ ഗാസയില്‍ രണ്ട് ആക്രമണങ്ങള്‍ ഇസ്രയേല്‍ നടത്തിയിരുന്നു. ഇതില്‍ 15 പേരോളം കൊലല്ലപ്പെട്ടിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. തെക്കൻ അതിർത്തി പട്ടണമായ റഫയ്ക്ക് സമീപവും ഖാൻ യൂനിസിലുമായിട്ടായിരുന്നു ആക്രമണം നടന്നത്. ഹമാസ് തീവ്രവാദികളാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നായിരുന്നു ഇസ്രയേല്‍ സൈന്യം അറിയിച്ചത്.

Also Read :ഹമാസിനെതിരെ പുതിയ നീക്കവുമായി ഇസ്രയേൽ; നടപടി ഗാസയിൽ സഹായമെത്തിക്കാനെന്ന് വിശദീകരണം

ABOUT THE AUTHOR

...view details