കേരളം

kerala

ETV Bharat / international

രാജ്യാന്തര നയതന്ത്ര വനിതാ ദിനം ആഘോഷിച്ച് ലോകം - Day of Women In Diplomacy

എല്ലാ കൊല്ലവും ജൂണ്‍ 24 രാജ്യാന്തര നയതന്ത്ര വനിതാ ദിനമായി ആചരിക്കുന്നു. നയതന്ത്ര രംഗത്ത് വനിതകള്‍ നല്‍കുന്ന സംഭാവനകള്‍ക്കുള്ള ആദരമായാണ് ഈ ദിനം ആചരിക്കുന്നത്. ന്യൂയോര്‍ക്കിലെ ഐക്യരാഷ്‌ട്രസഭ ആസ്ഥാനത്താണ് ദിനാചരണം സംഘടിപ്പിക്കുന്നത്.

Contribution Of Women To Diplomacy  രാജ്യാന്തര നയതന്ത്ര വനിത ദിനം  ഐക്യരാഷ്‌ട്രസഭ  Diplomates
പ്രതീകാത്മക ചിത്രം (Getty Images Photo)

By ETV Bharat Kerala Team

Published : Jun 25, 2024, 2:43 PM IST

യതന്ത്ര രംഗത്ത് സ്‌ത്രീകള്‍ നല്‍കുന്ന സംഭാവനകള്‍ക്കുള്ള ആദരമായാണ് എല്ലാക്കൊല്ലവും ജൂണ്‍ 24 രാജ്യാന്തര നയതന്ത്ര വനിത ദിനമായി ആചരിക്കുന്നത്. തടസങ്ങള്‍ എല്ലാം മറികടന്ന് ഈ രംഗത്ത് നിര്‍ണായക സംഭാവനകള്‍ നല്‍കുന്ന സ്‌ത്രീകളെ ഈ ദിനാചരണത്തിലൂടെ ആദരിക്കുന്നു.

76 -ാമത് ഐക്യരാഷ്‌ട്രസഭ പൊതുസഭയിലാണ് ജൂണ്‍ 24 രാജ്യാന്തര നയതന്ത്ര വനിതാ ദിനമായി ആചരിക്കാന്‍ ധാരണയായത്. വനിത നയതന്ത്രജ്ഞരുള്ള എല്ലാ അംഗ രാജ്യങ്ങളെയും ഐക്യരാഷ്‌ട്രസഭ സ്ഥാപനങ്ങളെയും എന്‍ജിഒകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നു. ഇതേക്കുറിച്ച് കൂടുതല്‍ ബോധവത്ക്കരണം നടത്താനും ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നു.

എല്ലായിടത്തും ആദ്യ ഇരിപ്പിടത്തില്‍ തന്നെ ഇരിക്കുക, എല്ലായ്‌പ്പോഴും ആദ്യത്തെ ചോദ്യം ചോദിക്കുക എന്നാണ് ബ്രിട്ടീഷ് നയതന്ത്ര കാര്യാലയം സാമൂഹ്യമാധ്യമത്തില്‍ കുറിച്ചത്. നയതന്ത്രജ്ഞരാകാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ക്കുള്ള ഉപദേശമായാണ് എഫ്സിഡിഓ കാത്തി ലെയ്‌ക് ഇങ്ങനെ കുറിച്ചത്.

സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥര്‍, നയതന്ത്രജ്ഞര്‍, മുതിര്‍ന്ന പ്രതിനിധികള്‍ തുടങ്ങിയവര്‍ ഇക്കുറി ദിനാചരണത്തില്‍ സംസാരിച്ചു. നയതന്ത്ര രംഗത്ത് സ്‌ത്രീകള്‍ നേരിടുന്ന വെല്ലുവിളികള്‍ അവസരങ്ങള്‍, സംഭാവനകള്‍ എന്നിവയെല്ലാം ചര്‍ച്ച ചെയ്യപ്പെട്ടു.

ഇന്ന് നാം രാജ്യാന്തര നയതന്ത്ര വനിത ദിനം ആചരിക്കുകയാണെന്ന് നയതന്ത്ര പ്രതിനിധി ജൂഡി റൈയ്‌സിങ് റെയ്‌ന്‍കെ എക്‌സില്‍ കുറിച്ചു. ഈ രംഗത്ത് വനിതകള്‍ നല്‍കുന്ന അതുല്യ സംഭാവനകള്‍ മാനിച്ചാണ് ദിനാചരണം. നയതന്ത്രരംഗത്ത് അഭിമാനത്തോടെ നില്‍ക്കുന്ന ഒരു സ്‌ത്രീയെന്ന നിലയില്‍ ലോകമെമ്പാടുമുള്ള തന്‍റെ സഹപ്രവര്‍ത്തകായ കരുത്തുറ്റ സ്‌ത്രീകളുടെ അര്‍പ്പണ മനോഭാം തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും അവര്‍ കുറിച്ചു. കൂറച്ച് കൂടി നീതിപൂര്‍വവും സമാധാനപരവുമായ സമൂഹം നിങ്ങള്‍ക്ക് വേണ്ടി സൃഷ്‌ടിക്കപ്പെടട്ടെ, എല്ലാവര്‍ക്കും നല്ല ദിം ആശംസിക്കുന്നു എന്ന് പറഞ്ഞാണ് അവര്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Also Read:തമ്മിലൊക്കാതെ ഇന്ത്യയുടെ ജിഡിപിയും ജിവിഎയും; വളര്‍ച്ച നിരക്കിലെ അസ്വാരസ്യങ്ങള്‍ ഉയര്‍ത്തുന്ന ആശങ്കകള്‍ അസ്ഥാനത്തോ

ABOUT THE AUTHOR

...view details