സിംഗപ്പൂര്‍ : സിംഗപ്പൂരിലെ പീഡനകേസില്‍ ഇന്ത്യൻ വംശജനായ ഗായകൻ ശിവബാലൻ ശിവ പ്രസാദ് മേനോന് 3,000 സിംഗപ്പൂർ ഡോളർ പിഴ ചുമത്തിയതായി റിപ്പോർട്ട് (Indian Origin Singer Fined Singapore $3,000 For Molesting A Female Crew Member). 2002ല്‍ റിപ്പോർട്ട് ചെയ്‌ത കേസിലാണ് നടപടി. ഒരു ഷോയ്ക്ക് ശേഷം വനിത പ്രൊഡക്ഷൻ അംഗത്തെ പീഡിപ്പിച്ചതിനാണ് ശിക്ഷ. മദ്യപിച്ചെത്തിയാണ് പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചതെന്നും പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു.
സംഭവം നടന്ന ദിവസം, രാത്രി 12.20 ന് ഷോ അവസാനിച്ചു. അതിനുശേഷം ഇരയും ഒരു പുരുഷ സുഹൃത്തും കാമ്പസിന്‍റെ ബേസ്‌മെന്‍റ് 1 ൽ ലിഫ്റ്റിനായി കാത്തിരുന്നു. ലിഫ്റ്റ് തുറന്ന് പുറത്തേക്ക് വന്ന പ്രതി ഇരയെ കണ്ടപ്പോൾ അവളുടെ താടിയെല്ലില്‍ പിടിച്ച് ചുംബിക്കുകയും, ഉപദ്രവിക്കുകയും ചെയ്‌തുവെന്നാണ് കേസ്. ഇതിനിടെ ഇരയുടെ സുഹൃത്ത് സംഭവത്തില്‍ ഇടപെടുകയും പെൺകുട്ടിയുമായി അവിടെ നിന്ന് മറ്റൊരിടത്തേക്ക് മാറിപ്പോകുകയും ചെയ്‌തു.