ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ രണ്ട് സംഘര്‍ഷബാധിത മേഖലകളായ ദെംചോക്, ദെപ്‌സാങ് മേഖലകളില്‍ നിന്ന് ഇന്ത്യയും ചൈനയും സൈനിക പിന്‍മാറ്റം ആരംഭിച്ചു. കിഴക്കന്‍ ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണ രേഖയില്‍ നിന്ന് സൈനികരെ പിന്‍വലിക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയതിന് തൊട്ടുപിന്നാലെയാണ് നടപടി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതിര്‍ത്തിയില്‍ നാല് വര്‍ഷമായി തുടരുന്ന സംഘര്‍ഷത്തിനാണ് ഇതോടെ അയവ് വന്നിരിക്കുന്നത്. 2020 ജൂണില്‍ ഗാല്‍വന്‍ താഴ്‌വരയിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് ഏഷ്യയിലെ രണ്ട് അതികായര്‍ തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്‌ഛിച്ചത്. നിരവധി ആഴ്‌ചകളായി നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌റി അറിയിച്ചു.
റഷ്യയിലെ കസാനില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങും തമ്മിലുള്ള ചര്‍ച്ചകളിലാണ് സൈനികരെ പിന്‍വലിക്കുന്ന കാര്യത്തില്‍ അന്തിമ ധാരണയായത്. നടപടിയോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ പഴയ പടിയാകുമെന്നും മിസ്‌റി ചൂണ്ടിക്കാട്ടിയിരുന്നു.
Also Read:അമേരിക്കയ്‌ക്കോ ചൈനയ്‌ക്കോ ഇന്ന് ഇന്ത്യയെ അവഗണിക്കാനാകില്ലെന്ന് നിര്‍മ്മല സീതാരാമന്‍