ബെയ്‌റൂട്ട്: തെക്കന്‍ ലെബനനിൽ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ളയുടെ ആയുധ ശേഖരം തകർത്ത് ഇസ്രയേല്‍. ചൊവ്വാഴ്‌ച രാത്രി നടന്ന ഏറ്റുമുട്ടലില്‍ ബെയ്റൂട്ടിലെ ദാഹിയയിലെ ഭൂരിഭാഗം വരുന്ന ആയുധ ശേഖരവും നശിപ്പിച്ചതായി ഇസ്രയേല്‍ അറിയിച്ചു.
കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന ഡ്രോണ്‍, മിസൈല്‍ ആയുധ ശേഖരമാണ് ഇസ്രയേല്‍ തകര്‍ത്തത്. ആക്രമണത്തിൽ മൂന്ന് ഹിസ്ബുള്ള കമാൻഡർമാർ കൊല്ലപ്പെട്ടതായും ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. മരിച്ചവരുടെ കൂട്ടത്തില്‍ ഹിസ്ബുള്ളയുടെ മുതിര്‍ന്ന കമാൻഡര്‍ ഹാജി അലി യൂസഫ് ഷായും കൂട്ടാളികളായ നാസര്‍, ഹാജിര്‍ എന്നിവരും കൊല്ലപ്പട്ടതായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് സ്ഥിരീകരിച്ചു.