ഇസ്‌ലാമാബാദ്:പാകിസ്ഥാനില്‍ അജ്ഞാതന്‍റെ വെടിയേറ്റ് 23 ബസ് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തെക്ക് പടിഞ്ഞാറൻ പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ കുസാഖൈലിലാണ് ഭീകരമായ സംഭവം അരങ്ങേറിയത്. ആക്രമണത്തിന് ശേഷം സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതിന് മുമ്പ് കുറഞ്ഞത് 10 വാഹനങ്ങളെങ്കിലും ആക്രമികൾ കത്തിച്ചതായും പൊലീസ് പറഞ്ഞു.
പാകിസ്ഥാനില്‍ വെടിവെപ്പ്; 23 ബസ് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം - Gunfire Attack In Pakistan - GUNFIRE ATTACK IN PAKISTAN
പാകിസ്ഥാനില്‍ വെടിവെപ്പില്‍ 23 യാത്രക്കാര്‍ മരിച്ചു. ബലൂചിസ്ഥാൻ പ്രവിശ്യയിലെ കുസാഖൈലിലാണ് ആക്രമണം നടന്നത്. ആക്രമണത്തെ 'ക്രൂരത' എന്ന് ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വി വിശേഷിപ്പിച്ചു.
GUNFIRE ATTACK IN PAKISTAN (ETV Bharat)
By PTI
Published : Aug 26, 2024, 12:34 PM IST
പാകിസ്ഥന്‍ ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വി ആക്രമണത്തെ 'ക്രൂരത' എന്ന് വിശേഷിപ്പിച്ചു. ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നില്‍ നിന്ന് രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Also Read:ജമ്മുവിൽ ഏറ്റുമുട്ടൽ: ആർമി ക്യാപ്റ്റന് വീരമൃത്യു, നാല് ഭീകരരെ വധിച്ചു