ദേർ അൽ-ബലാഹ് (ഗാസ) : തിങ്കളാഴ്‌ച ഗാസ മുനമ്പിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തില്‍ കുട്ടികളടക്കം നൂറോളം പേരാണ് മരിച്ചത്. യുദ്ധം ബാക്കിവെക്കുന്ന ദുരിതത്തിന്‍റെ വാര്‍ത്തകള്‍ ഏവരെയും വേട്ടയാടുന്ന ഒന്നായി മാറാന്‍ തുടങ്ങിയിട്ട് മാസങ്ങളാകുന്നു. യുദ്ധമുഖത്ത് നിന്നും കരളലിയിക്കുന്ന ചിത്രങ്ങള്‍ ദിനേന പുറത്തുവരുന്നുണ്ട്.
കഴിഞ്ഞ ദിവസം വ്യോമാക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട മൂന്ന് മാസം മാത്രം പ്രായമുള്ള റീം അബു ഹയ്യയുടെ കഥ അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. റീമിന്‍റെ കുടുംബത്തിലെ മറ്റെല്ലാവരും വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഏതാനും മൈലുകള്‍ വടക്ക്, മുഹമ്മദ് അബുവൽ-കോമസന് തന്‍റെ ഭാര്യയെയും അവരുടെ നാല് ദിവസം മാത്രം പ്രായമുള്ള ഇരട്ട കുഞ്ഞുങ്ങളെയും നഷ്‌ടപ്പെട്ടു.
10 മാസത്തിലധികമായി തുടരുന്ന യുദ്ധത്തിൽ ഇസ്രയേലിന്‍റെ നിരന്തര ബോംബാക്രമണം നിരവധി കുടുംബങ്ങളെയാണ് അനാഥരാക്കിയത്. നിരവധി മാതാപിതാക്കള്‍ക്ക് കുട്ടികളില്ലാതെയായി. നിരവധി കുട്ടികള്‍ക്ക് മാതാപിതാക്കളില്ലാതായി, സഹോദരങ്ങളില്ലാതായി... ആക്രമണത്തെ അതിജീവിച്ചവരിൽ പലരും വളരെ ചെറുപ്രായക്കാരാണ്, നഷ്‌ടപ്പെട്ട ഉറ്റവരെ ഓർത്തെടുക്കാന്‍ പോലും കഴിയാത്തവര്‍.
ഒറ്റ രാത്രികൊണ്ട് അനാഥയായ അബു ഹയ്യ... :
തിങ്കളാഴ്‌ച ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ തെക്കൻ നഗരമായ ഖാൻ യൂനിസിന് സമീപമുള്ള വീട് തകർന്ന് ഒരു കുടുംബത്തിലെ 10 പേരാണ് കൊല്ലപ്പെട്ടത്. 'ഇന്ന് രാവിലെ മുതൽ ഞങ്ങള്‍ കുട്ടിക്ക് ബേബി ഫോർമുല കൊടുക്കാന്‍ ശ്രമിക്കുന്നു. പക്ഷേ അമ്മയുടെ മുലപ്പാൽ മാത്രം കുടിച്ച് ശീലിച്ച അവള്‍ മറ്റൊന്നും കുടിക്കുന്നില്ല.'- ആക്രമണത്തില്‍ നിന്ന് രക്ഷപെട്ട അബു ഹയ്യയെപ്പറ്റി അവളുടെ മാതൃ സഹോദിരിയുടെ വാക്കുകള്‍. അബു ഹയ്യയുടെ മാതാപിതാക്കളും അഞ്ച് മുതൽ 12 വയസുവരെ പ്രായമുള്ള അഞ്ച് സഹോദരങ്ങളും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഈ കുഞ്ഞല്ലാതെ മറ്റാരും ആ കുടുംബത്തില്‍ അവശേഷിക്കുന്നില്ല.
ആക്രമണങ്ങളെ ന്യായീകരിക്കുന്ന ഇസ്രയേല്‍ :