കാൻ (ഫ്രാൻസ്): 77-ാമത് കാൻ ഫിലിം ഫെസ്‌റ്റിവലിൻ്റെ സായാഹ്നത്തില്‍ ഏവരെയും അമ്പരിപ്പിച്ചു കൊണ്ട് ആദ്യ സെലിബ്രിറ്റി എത്തി. 'മെസി' ആയിരുന്നു അത്. 'അനാട്ടമി ഓഫ് എ ഫാൾ' എന്ന ചിത്രത്തിലെ പ്രധാന ആകർഷണമായ നായയാണ് മെസി. മിന്നുന്ന ലൈറ്റുകളുടെയും ആകാംക്ഷാഭരിതരായ ഫോട്ടോഗ്രാഫർമാരുടെയും ഇടയിലൂടെ ചാരുതയോടാണ് മെസി നടന്നു നീങ്ങിയത്.
"മെസി! മെസി!"എന്ന് ജനക്കൂട്ടത്തിൽ നിന്നും ആരവമുയര്‍ന്നു. മെസിയെ സംബന്ധിച്ചിടത്തോളം ഇത് രണ്ടാം തവണയാണ് കാൻ ഫിലിം ഫെസ്‌റ്റിവലിലേക്കെത്തുന്നത്. മുമ്പ് അനാട്ടമി ഓഫ് എ ഫാളിലെ അഭിനയത്തിന് പ്രശസ്‌തമായ പാം ഡോഗ് അവാർഡ് മെസി നേടിയിരുന്നു.
പലൈസ് ഡെസ് ഫെസ്‌റ്റിവലിൻ്റെ പടവുകൾ കയറിയ മെസി, അവിടെ നിന്ന് രാജകീയമായി പോസ് ചെയ്തു. തൻ്റെ ആരാധകര്‍ക്കു മുന്നില്‍ മുൻകാലുകൾ ഉയർത്തി. മാന്ത്രികതയുടെ ഇരുപത് മിനിറ്റായിരുന്നു അത്. അങ്ങനെ കാനിൽ വീണ്ടും മെസി താരമായി മാറി.