കേരളം

kerala

ETV Bharat / international

എഫ്-16 യുദ്ധവിമാനം തകർന്ന് കടലില്‍ വീണു, പൈലറ്റ് രക്ഷപെട്ടത് അത്‌ഭുതകരമായി

രക്ഷാപ്രവര്‍ത്തനം സാധ്യമാക്കിയ റിപ്പബ്ലിക് ഓഫ് കൊറിയ റെസ്ക്യൂ ഫോഴ്‌സിന് നന്ദി അറിയിച്ച് യുഎസ് കമാൻഡര്‍ വിംഗ് കേണൽ.

South Korean sea  ദക്ഷിണ കൊറിയ  അമേരിക്കയുടെ യുദ്ധവിമാനം തകർന്നു  F16 fighter jet crashes  South Korean sea
F-16 fighter jet crashes in South Korean sea

By ETV Bharat Kerala Team

Published : Jan 31, 2024, 12:16 PM IST

സോൾ: അമേരിക്കയുടെ എഫ്-16 യുദ്ധവിമാനം തകർന്നുവീണു. ദക്ഷിണ കൊറിയയുടെ പടിഞ്ഞാറൻ തീരത്താണ് വിമാനം തകർന്നുവീണത്. അപകടത്തിൽപ്പെട്ട വിമാനത്തിൽ നിന്നും പൈലറ്റ് രക്ഷപ്പെട്ടു (F-16 fighter jet crashes in South Korean sea).

പ്രാദേശിക സമയം രാവിലെ 8.41ന് സോളിന് 180 കിലോമീറ്റർ അകലെ കടലിലാണ് വിമാനം തകർന്നുവീണത്. തകർന്ന വിമാനത്തിൽ നടത്തിയ തിരച്ചിലിനിടെയാണ് പൈലറ്റിനെ രക്ഷപ്പെടുത്തിയത്. അബോധാവസ്ഥയിലായിരുന്ന പൈലറ്റിനെ ഉടനെ ആശുപത്രിയിലേക്ക് മാറ്റി.

പൈലറ്റിന്‍റെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്നും, അപകട കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും ദക്ഷിണ കൊറിയൻ അധികൃതരും, യു.എസ് അധികൃതരും അറിയിച്ചു.

രണ്ട് വർഷത്തിനിടെ നടക്കുന്ന മൂന്നാമത്തെയും, കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ നടക്കുന്ന രണ്ടാമത്തെയും അപകടമാണ് ഇത്. കഴിഞ്ഞ ഡിസംബറിൽ എട്ടാം ഫൈറ്റർ വിഭാഗത്തിലെ എഫ്-16 വിമാനം കടലില്‍ തകര്‍ന്നു വീണിരുന്നു (In the second crash of the aircraft in less than two months).

കൂടാതെ മേയിൽ 51-ാം ഫൈറ്റർ വിഭാഗത്തിലെ എഫ്-16 വിമാനവും സോളിന് 60 കിലോമീറ്റർ അകലെ പ്യോങ്‌ടേക്കിലെ ഒസാൻ എയർ ബേസിന് സമീപം തകർന്നു വീണിരുന്നു.

ABOUT THE AUTHOR

...view details