സാൻ ഫ്രാൻസിസ്‌കോ : സ്‌പേസ് എക്‌സിന്‍റെയും സോഷ്യൽ മീഡിയ കമ്പനിയായ എക്‌സിന്‍റെയും ആസ്ഥാനം കാലിഫോർണിയയിൽ നിന്ന് ടെക്‌സാസിലേക്ക് മാറ്റുകയാണെന്ന് ഉടമ ഇലോൺ മസ്‌ക്. എക്‌സിലൂടെയാണ് മസ്‌ക് ഇക്കാര്യം വെളിപ്പെടുത്തിയത്. കുട്ടികൾ ലിംഗമാറ്റം നടത്തിയാൽ അധ്യാപകരെ അക്കാര്യം രക്ഷിതാക്കള്‍ അറിയിക്കണമെന്ന വ്യവസ്ഥ തടയണമെന്ന നിയമത്തില്‍ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോം ഒപ്പിട്ടതില്‍ പ്രതിഷേധിച്ചാണ് മസ്‌ക് കമ്പനി ആസ്ഥാനങ്ങള്‍ മാറ്റുന്നത്.
സ്‌പേസ് എക്‌സ് കമ്പനി ആസ്ഥാനം കാലിഫോർണിയയിലെ ഹാത്തോണിൽ നിന്ന്, കമ്പനിയുടെ റോക്കറ്റ് ലോഞ്ചിങ് സൈറ്റ് സ്ഥിതി ചെയ്യുന്ന ടെക്‌സാസിലേക്കും എക്‌സ് സാൻ ഫ്രാൻസിസ്കോയിൽ നിന്ന് ഓസ്റ്റിനിലേക്കും മാറുമെന്നാണ് മസ്‌ക് പോസ്റ്റ് ചെയ്‌തത്. പുതിയ നിയമം നിരവധി കുടുംബങ്ങളും കമ്പനികളും കാലിഫോർണിയ വിടാന്‍ ഇടയാക്കുമെന്നും മസ്‌ക് പറഞ്ഞു.