ആരോഗ്യ ഗുണങ്ങൾ നിരവധിയുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് ഗ്രാമ്പൂ. വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റി ഓക്‌സിഡൻ്റുകൾ എന്നിവയാൽ സമ്പന്നമാണിത്. ശരീരത്തിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നത് പോലെ തലയോട്ടിയുടെ സംരക്ഷണത്തിനും ഗ്രാമ്പൂ ഗുണപ്രദമാണ്. മുടിയുടെ കേടുപാടുകൾ അകറ്റാനും മുടിയ്ക്ക് കറുത്ത് നൽകാനും ഇത് സഹായിക്കും. ഗ്രാമ്പൂ ഏതൊക്കെ രീതിയിൽ മുടിയ്ക്ക് സംരക്ഷണം നൽകുമെന്ന് നോക്കാം.
മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കും
ഗ്രാമ്പൂവിൽ അടങ്ങിയിട്ടുള്ള യൂജെനോൾ തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്താൻ സഹായിക്കും. ഇത് മുടിയുടെ ഉത്പാദനത്തിന് ആവശ്യമായ പോഷകങ്ങൾ നൽകുകയും മുടി വളർച്ച പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് ജേണൽ ഓഫ് ഡെർമറ്റോളജിക്കൽ സയൻസിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.
മുടിയെ ശക്തിപ്പെടുത്തും
ആന്‍റി ഓക്‌സിഡന്‍റുകളാൽ സമ്പുഷ്‌ടമാണ് ഗ്രാമ്പൂ. ഇത് ഓക്‌സിഡേറ്റീവ് സമ്മർദ്ദവും ഫ്രീ റാഡിക്കലുകളുടെ നാശവും കുറയ്ക്കാൻ സഹായിക്കുമെന്ന് ഫൈറ്റോമെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനം ചൂണ്ടിക്കാട്ടുന്നു. രോമകൂപങ്ങളെ ശക്തിപ്പെടുത്താനും മുടിയുടെ കേടുപാടുകൾ തടയാനും മുട് പൊട്ടിപോകാതെ സംരക്ഷിക്കാനും ഇത് ഗുണം ചെയ്യും.
മുടി കൊഴിച്ചിൽ തടയും
ഗ്രാമ്പുവിൽ അടങ്ങിയിട്ടുള്ള ഉത്തേജക ഗുണങ്ങൾ തലയോട്ടിയിലെ രക്തയോട്ടം പ്രോത്സാഹിപ്പിക്കും. ഇത് മുടിയുടെ വേരുകളെ പോഷിപ്പിക്കുകയും മുടി കൊഴിച്ചിൽ തടയുകയും ചെയ്യും. മുടി കൊഴിച്ചിലിന് കാരണമാകുന്ന തലയോട്ടിയിലെ വീക്കം കുറയ്ക്കാനും ഇത് ഗുണകരമാണ്.
തലയോട്ടിയുടെ ആരോഗ്യം
ഗ്രാമ്പൂവിൽ ധാരാളം ആൻ്റി മൈക്രോബയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ വളർച്ചയെ തടസപ്പെടുത്തുന്ന താരൻ, ഫംഗസ് അണുബാധകൾ, തലയോട്ടിയിലെ പ്രകോപനം എന്നിവ തടയാൻ സഹായിക്കും. തലയോട്ടി ആരോഗ്യകരമായി നിലനിർത്താനും ഇത് ഗുണം ചെയ്യും.
മുടിക്ക് തിളക്കം നൽകും
മുടി ഇഴകളെ പോഷിപ്പിക്കാൻ ഗ്രാമ്പൂ ഫലപ്രദമാണ്. ഇത് മുടിയുടെ സ്വാഭാവിക തിളക്കം നിലനിർത്താൻ സഹായിക്കും.
തലയോട്ടിയിലെ ചൊറിച്ചിൽ കുറയ്ക്കും
ഗ്രാമ്പൂവിൽ ഉയർന്ന തോതിൽ ആൻ്റി ഫംഗൽ, ആൻ്റി ബാക്‌ടീരിയൽ ഗുണങ്ങളുണ്ട്. അതിനാൽ താരൻ, തലയോട്ടിയിലെ അണുബാധകൾ എന്നിവ മൂലമുണ്ടാകുന്ന ചൊറിച്ചിൽ കുറയ്ക്കാൻ ഇത് സഹായിക്കും.
അകാല നരയെ തടയും
ഗ്രാമ്പൂയിലെ സംയുക്തങ്ങൾ മുടിയ്ക്ക് കറുപ്പ് നിറം നൽകാൻ സഹായിക്കുന്ന മെലാനിൻ ഉൽപാദനം പ്രോത്സാഹിപ്പിക്കും. ഇത് മുടി നരയ്ക്കുന്ന പ്രക്രിയ മന്ദഗതിയിലാക്കാൻ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. എന്നാൽ ഇത് തെളിയിക്കാൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണ്.
ഉപയോഗിക്കേണ്ട വിധം
- വെളിച്ചെണ്ണയിലോ ഒലിവ് ഓയിലിലോ ഗ്രാമ്പൂ എണ്ണ ചേർത്ത് മിസ്‌ക് ചെയ്യുക. ഇത് തലയോട്ടിയിൽ തേച്ച് പിടിപ്പിച്ച് മസാജ് ചെയ്യുക. അര മണിക്കൂറിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.
- ഗ്രാമ്പൂ വെള്ളത്തിലിട്ട് തിളപ്പിച്ച ശേഷം തലയോട്ടിയിൽ സ്പ്രേ ചെയ്യുക. 10 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
തലയോട്ടിയിൽ ഗ്രാമ്പൂ ഓയിൽ നേരിട്ട് ഉപയോഗിക്കുന്നതിന് മുമ്പ് ഒരു പാച്ച് ടെസ്റ്റ് നടത്തുന്നത് പ്രധാനമാണ്, പ്രതികൂല പ്രതികരണങ്ങൾ ഇല്ലെന്ന് ഉറപ്പ് വരുത്തുക.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു വിദഗ്‌ധന്‍റെ നിർദേശം തേടേണ്ടതാണ്.
Also Read :