റാമല്ല: വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്ന ആദ്യ ദിനം ഇസ്രയേൽ 90 പലസ്‌തീൻ തടവുകാരെ മോചിപ്പിച്ചു. 3 ഇസ്രയേൽ ബന്ദികളെ ഹമാസ് മോചിപ്പിച്ചതിന് പിറകെയാണ് ഇസ്രയേലിന്‍റെ അനുകൂല നീക്കം. സ്‌ത്രീകളെയും കുട്ടികളെയും ഉള്‍പ്പെടെയാണ് മോചിപ്പിച്ചത്.
1970 കളിൽ ഇസ്രയേലിനെതിരായ ആക്രമണങ്ങളിൽ ഭാഗമായിരുന്ന ഒരു മതേതര ഇടതുപക്ഷ വിഭാഗത്തിലെ അംഗമായ ഖാലിദ ജരാർ (62) ആണ് മോചിപ്പിക്കപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട തടവുകാരി. 2023-ൻ്റെ അവസാനത്തിൽ അറസ്റ്റിലായത് മുതൽ അനിശ്ചിതകാലത്തേക്ക് പുതുക്കാവുന്ന അഡ്‌മിനിസ്ട്രേറ്റീവ് തടങ്കൽ ഉത്തരവുകൾക്ക് കീഴിലായിരുന്നു ഇവർ.
42 ദിവസം നീളുന്ന വെടിനിർത്തലിന്‍റെ പ്രാരംഭ ഘട്ടത്തിൽ 33 ബന്ദികളെയും 2,000 ത്തോളം പലസ്‌തീൻ തടവുകാരെയും മോചിപ്പിക്കും എന്നാണ് ഇസ്രയേൽ അറിയിച്ചിരിക്കുന്നത്. ശനിയാഴ്‌ചയാണ് അടുത്ത മോചനം. 15 മാസത്തിന് ശേഷമാണ് ഇസ്രയേൽ ഹമാസ് സംഘർഷത്തിന് അവസാനമാകുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതോടെ ഗാസയിലുടനീളമുള്ള പലസ്‌തീനികൾ വീട്ടിലേക്ക് മടങ്ങി തുടങ്ങി. ട്രക്കുകൾ സഹായവുമായി പ്രദേശത്തേക്ക് പ്രവേശിച്ചു തുടങ്ങിയിട്ടുണ്ട്.
എമിലി ദമാരി (28), റോമി ഗോണന്‍ (31), ഡോറൺ സ്റ്റെയിൻ ബ്രച്ചർ (24) എന്നിവരെയാണ് ഹമാസ് മോചിപ്പിച്ചത്. ഇസ്രയേൽ സൈന്യം ഇവരെ തിരിച്ച് രാജ്യത്തെത്തിച്ചു. ഇവർ കുടുംബത്തെ കണ്ടുമുട്ടുന്ന വികാരഭരിതമായ രംഗങ്ങള്‍ പുറത്തു വന്നു. ടെൽ അവീവിൽ, വലിയ സ്‌ക്രീനുകളിൽ വാർത്തകൾ കാണാൻ തടിച്ചുകൂടിയ ആയിരക്കണക്കിന് ആളുകൾ കരഘോഷം മുഴക്കി.
Also Read:ക്യാപിറ്റോള്‍ മന്ദിരത്തിലേക്ക് വീണ്ടും, രണ്ടാം ഇന്നിങ്‌സിന് ട്രംപ്; സത്യപ്രതിജ്ഞ ഇന്ന്