വാഷിങ്ടണ്‍ : നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ ആശംസകളറിയിച്ച് ഇന്ത്യാസ്പോറ. അമേരിക്കയുടെ 47-ാമത് പ്രസിഡൻ്റായി ട്രംപ് തിങ്കളാഴ്‌ച സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് പ്രവാസി ഇന്ത്യക്കാരുടെ സംഘടനയായ ഇന്ത്യാസ്പോറയുടെ അഭിനന്ദനം.
അമേരിക്കയിലെ പുതിയ രാഷ്‌ട്രീയ കാലാവസ്ഥയിൽ യുഎസ്-ഇന്ത്യ ഉഭയകക്ഷി ബന്ധം അഭിവൃദ്ധി പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അമേരിക്കയുടെ 47-ാമത് പ്രസിഡൻ്റായ ട്രംപിന് ആശംസകള്‍ എന്നും ഇന്ത്യാസ്പോറ സ്ഥാപക ചെയർമാൻ എംആർ രംഗസ്വാമി പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ട്രംപിൻ്റെ രണ്ടാം വരവോടെ അമേരിക്കയിലെ വിവിധ മേഖലകളിലായി അമേരിക്കയിൽ സ്ഥിര താമസമാക്കിയ നിരവധി ഇന്ത്യൻ പൗരന്മാരെ നിയമിച്ചു. ദേശീയ സുരക്ഷ, സാങ്കേതികവിദ്യ തുടങ്ങി നിരവധി മേഖലകളിലെ ഇന്ത്യൻ സാന്നിധ്യം പ്രശംസനാർഹമാണെന്ന് ഇന്ത്യാസ്പോറയുടെ എക്‌സിക്യൂട്ടിവ് ഡയറക്‌ടർ സഞ്ചീവ് ജോഷിപുരയും പറഞ്ഞു.
ഹർമീത് കൗർ ധില്ലൺ, വിവേക് രാമസ്വാമി, കാഷ് പട്ടേൽ, ജയ് ഭട്ടാചാര്യ, ശ്രീറാം കൃഷ്‌ണൻ എന്നിവർ ഉദാഹരണങ്ങളാണ്. യുഎസ്-ഇന്ത്യ ബന്ധം ശക്തിപ്പെടുത്തുന്നതിന് ഇത്തരം നിയമനങ്ങള്‍ സഹായകമാകുമെന്നും സഞ്ചീവ് ജോഷിപുര പറഞ്ഞു.