മെക്‌സിക്കോ സിറ്റി/ഗ്വാട്ടിമാല സിറ്റി:മെക്‌സിക്കോയുടെയും ഗ്വാട്ടിമാലയുടെയും അതിർത്തിയിൽ ഞായറാഴ്‌ച പുലർച്ചെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. മെക്‌സിക്കൻ അതിർത്തി പട്ടണമായ സുചിയാറ്റിന് സമീപം രാവിലെ 6 മണിയോടെയാണ് ഭൂചലനം ഉണ്ടായത്. ബ്രിസാസ് ബാര ഡി സുചിയേറ്റിന് പടിഞ്ഞാറ് - തെക്കുപടിഞ്ഞാറായി 10 മൈൽ (16 കിലോമീറ്റർ) അകലെ പസഫിക് തീരത്താണ് പ്രഭവകേന്ദ്രം.
യുഎസ് ജിയോളജിക്കൽ സർവേയുടെ കണക്കനുസരിച്ച് ഭൂകമ്പത്തിൻ്റെ പ്രാഥമിക തീവ്രത 6.4 ആണ്. 47 മൈൽ (75 കിലോമീറ്റർ) ആഴത്തിലുമാണ് തീവ്രത രേഖപ്പെടുത്തിയിരിക്കുന്നത്. മെക്‌സിക്കോയിൽ നിലവിൽ നാശനഷ്‌ടങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടില്ല.
എന്നാൽ, കൂടുതൽ പർവത പ്രദേശങ്ങളിലും അതിർത്തിയുടെ വിദൂര ഭാഗങ്ങളിലും മണ്ണിടിച്ചിലിന് സാധ്യതയുണ്ട്. അതിർത്തിക്കപ്പുറത്ത്, ഗ്വാട്ടിമാലയുടെ ദേശീയ ദുരന്ത നിവാരണ ഏജൻസി ക്വെറ്റ്‌സാൽട്ടെനാംഗോ മേഖലയിലെ ഹൈവേകളിലേക്ക് ചെറിയ മണ്ണിടിച്ചിലുകളുടെയും സാൻ മാർക്കോസിലെ ഒരു ആശുപത്രിയിലെ ഭിത്തികളിൽ വലിയ വിള്ളലുകളുടെയും ഫോട്ടോകൾ സോഷ്യൽ മീഡിയകളിൽ പങ്കിട്ടിട്ടുണ്ട്. എന്നാൽ, ജീവഹാനി സംബന്ധിച്ച് റിപ്പോർട്ടുകളൊന്നുമില്ല.