ETV Bharat / education-and-career

ഇരവുകള്‍ പകലാക്കീടാം വരുകിനി മാളോരേ...സ്വാഗതമോതി അനന്തപുരി; കലോത്സവ അരങ്ങുണര്‍ന്നത് അത്യാകര്‍ഷകമായ സംഗീത നൃത്തവിരുന്നോടെ - KERALA STATE KALOLSAVAM 2025

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊടിയേറി. തലസ്ഥാനത്തെ സംഗീതത്തിലയിച്ച് സ്വാഗത നൃത്തം.

KERALA STATE KALOLSAVAM 2025  SPECTACULAR WELCOME SONG AND DANCE  സംസ്ഥാന സ്‌കൂള്‍ കലോത്സവം 2025  സ്വാഗത നൃത്തം കലോത്സവം  KALOLSAVAM 2025
Kerala State Kalolsavam 2025 (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 4, 2025, 11:56 AM IST

തിരുവനന്തപുരം: കൊമ്പും കുഴലും മുഴക്കി കളരിപ്പയറ്റിന്‍റെ അകമ്പടിയില്‍ ആയോധന കലകള്‍ വേദിയില്‍. നൃത്തവിഷ്‌കാരം തുടങ്ങി. നട്ടുവാങ്കം തുടങ്ങി. തിരപടം മാറ്റി കഥകളി വേഷങ്ങള്‍ വേദിയില്‍ചുവടുവച്ചു. അകമ്പടിയായി ആലവട്ടവും വെഞ്ചാമരവുമായി മോഹിനികളും ഭരതനാട്യക്കാരും കുച്ചിപ്പുടിക്കാരും പിന്നാലെയെത്തി.

സംഗീതത്തിലലിഞ്ഞ് വൈവിധ്യമാര്‍ന്ന നൃത്ത രൂപങ്ങള്‍ വേദിയില്‍ ചടുല താളത്തിനൊപ്പിച്ച് നര്‍ത്തനമാടി.... "യുവ മലയാളം ഇവിടെയിതാ... കലയുടെ സ്നേഹാക്ഷരിയെഴുതാന്‍...സമതയൊടണയും സാഫല്യം അസുലഭ മോഹന രസപൂരം.... ആരംഭം നടനമയമാം രംഗം ശ്രുതിഭരസംഗീതം... അറബനയുടെ കൈത്താളം മേളാങ്കം പ്രതിഭയുടെ മാമാങ്കം അതിരുകളില്ലാതെ അനവരതമാഘോഷം"....ചുവടിലുമുയിരിലുമതിശയ ചടുലത മൊഴികളില്‍ മിഴികളിലുണരണ കണിശത ഇരവുകള്‍ പകലാക്കീടാം വരുകിനി മാളോരേ... സ്വാഗത ഗാനത്തിന്‍റെ അതി മനോഹരമായ ദൃശ്യാവിഷ്‌കരണം. പിന്നാലെയെത്തി ഒപ്പനയും മാര്‍ഗം കളിയും തിരുവാതിരയും ഗോത്ര കലകളും. വിവിധ നൃത്ത രൂപങ്ങള്‍ ലയത്തോടെ ആടിത്തിമിര്‍ത്ത സുന്ദര ദൃശ്യങ്ങള്‍.

കലോത്സവത്തിലെ സ്വാഗത നൃത്തം. (ETV Bharat)

"സ്വരങ്ങളായ് രാഗങ്ങളായ് പദങ്ങളില്‍ ഭാവങ്ങളായ് "... ഗാന ശാഖ ഇരയിമ്മന്‍ തമ്പിയും സ്വാതിതിരുനാളും തൊട്ട് വളര്‍ന്നവന്ന വഴികളിലൂടെ സഞ്ചരിച്ച് അവതരണ ഗാനം നവയുഗ നിര്‍മ്മിതിയില്‍ തങ്ങളുടേതായ പങ്കുവഹിച്ച ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമി കുടിപ്പള്ളിക്കൂടങ്ങള്‍ എന്നിങ്ങനെ കേരളത്തിന്‍റെ പുരോഗതിയിലേക്കുള്ള ചുവടുവയ്‌പ്പുകളിലൂടെ ആസ്വാദകരെ അനുനയിച്ചു. "മൂഢ പ്രഭുക്കളെപ്പോരില്‍ തോല്‍പ്പിച്ച നാട് മലയാളം...

KERALA STATE KALOLSAVAM 2025  SPECTACULAR WELCOME SONG AND DANCE  സംസ്ഥാന സ്‌കൂള്‍ കലോത്സവം 2025  സ്വാഗത നൃത്തം കലോത്സവം  KALOLSAVAM 2025
Kerala State Kalolsavam 2025 (ETV Bharat)

നവോത്ഥാന കേരളത്തിന്‍റെ നേട്ടങ്ങള്‍ എണ്ണിപ്പറയുന്ന വരികളിലൂടെ സ്വാഗത ഗാനം കലോത്സവത്തിനെത്തിയ സഹൃദയരെ സ്വാഗതം ചെയ്യുന്നതിങ്ങനെയാണ്."ഈ സ്വപ്‌ന വേദി പുകളേറും, നാടിന്‍ ചരിത്രമാകട്ടേ, താരകങ്ങളായ് നിരന്ന് കലയുടെ നൂപുരങ്ങള്‍ ധ്വനി പകര്‍ന്ന് കടലല. തഴുകുമിളം നിനവുകളില്‍ വിരവൊട് യവനിക ഉയരാറായ്. രാഗതാള ഭാവ പൂര്‍ണ ലയനം രോമ ഹര്‍ഷമായനന്തപുരിയും സഹൃദയമണയുക സദസുകള്‍ മെനയുക .. കേരളീയര്‍ നമ്മളൊറ്റ മനമായ്..." കേരളത്തിന്‍റെ നവോത്ഥാനം, ചരിത്രം, കല, പാരമ്പര്യം, ഐക്യം, അഖണ്ഡത എന്നിവ ഉൾക്കൊള്ളിച്ച് കൊണ്ടുള്ള വരികള്‍ ഏറെ ആകര്‍ഷകമായിരുന്നു.

കലോത്സവത്തിന്‍റെ മുഖ്യ വേദിയായ നിള എംടിയില്‍ ആദ്യം നടന്ന അവതരണം തന്നെ ഹൃദയ ഹാരിയായി. വിവിധ നൃത്തരൂപങ്ങള്‍ ഏകോപിപ്പിച്ചായിരുന്നു ദൃശ്യാവിഷ്‌കാരം. ശ്രീനിവാസന്‍ തൂണേരി രചിച്ച് കാവാലം ശ്രീകുമാര്‍ ഈണം പകര്‍ന്ന ഗാനത്തിനൊത്ത് ചുവടുവച്ചത് കേരള കലാമണ്ഡലത്തില്‍ നിന്നുള്ള കുട്ടികളായിരുന്നു ഒപ്പം പൊതു വിദ്യാലയങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളും അണി നിരന്നു. മോഹിനിയാട്ടം, ഭരതനാട്യം കുച്ചിപ്പുടി, കഥകളി, കേരള നടനം, തിരുവാതിരക്കളി, ഒപ്പന , മാര്‍ഗം കളി, എന്നിവയൊക്കെ വേദിയില്‍ മനം മയക്കുന്ന ചുവടുകളുമായി എത്തി. ഒമ്പതര മിനിറ്റ് നീണ്ടുനിന്ന നൃത്താവിഷ്‌കാരം മുഖ്യ വേദിയിലെ സദസ്‌ കണ്ണിമ ചിമ്മാതെ കണ്ട് മനം നിറച്ചു.

കലാമണ്ഡലം നൃത്ത വിഭാഗം മേധാവി ഡോ. രജിത രവി, അധ്യാപിക കലാമണ്ഡലം ലതിക, കഥകളി അധ്യാപകരായ കലാമണ്ഡലം എസ് തുളസി, കലാമണ്ഡലം അരുൺ വാര്യയർ എന്നിവരാണ് നൃത്തം ചിട്ടപ്പെടുത്തിയത്.കല്ലറ ഗോപൻ, കാവാലം ശ്രീകുമാർ, സരിത റാം, ഗായത്രി ജ്യോതിഷ്‌, അനഘ എസ്‌ നായർ, ഹൃദ്യ ദേവി യു എസ്‌, കാവ്യ മാനസി എന്നിവർ ചേർന്നാണ് സ്വാഗത ഗാനം ആലപിച്ചത്.നൃത്തം അവതരിപ്പിച്ചവർക്ക് ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉപഹാരവും നൽകി. .

Also Read: കലാപൂരത്തിന് അരങ്ങുണര്‍ന്നു; അഞ്ച് നാള്‍ നീളുന്ന വസന്തോത്സവത്തിന് തിരിതെളിഞ്ഞു, ഉദ്‌ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.