കേരളം

kerala

ETV Bharat / international

വിജയമുറപ്പിച്ച് ട്രംപ്; അഭിനന്ദനം അറിയിച്ച് മോദി

വരാനിരിക്കുന്നത് അമേരിക്കയുടെ സുവർണ കാലഘട്ടമെന്ന് ട്രംപ്

TRUMP 47TH AMERICAN PRESIDENT  MODI ON TRUMP VICTORY  US PRESIDENTIAL ELECTION 2024  TRUMP VERSES KAMALA HARRIS
Donald Trump (AP)

By ETV Bharat Kerala Team

Published : Nov 6, 2024, 2:59 PM IST

വാഷിങ്ടൺ: അമേരിക്കയുടെ 47 ആമത് പ്രസിഡന്‍റ് ആവാൻ ഡൊണാൾഡ് ട്രംപ്. വിജയത്തിനാവശ്യമായ 270 ഇലക്‌ടറൽ വോട്ടുകൾ ട്രംപ് മറികടന്നു. എക്കാലത്തെയും വലിയ രാഷ്ട്രീയ മുന്നേറ്റമാണിതെന്ന് ട്രംപ് പറഞ്ഞു. വിജയമുറപ്പിച്ച ട്രംപ് ഫ്ലോറിഡയിലെ വെസ്‌റ്റ് പാം ബീച്ചിൽ പ്രവർത്തകരെ അഭിസംബോധന ചെയ്‌തു.

'നിങ്ങളുടെ 47 ആമത് പ്രസിഡൻ്റും 45 ആമത് പ്രസിഡൻ്റുമായി തെരഞ്ഞെടുക്കപ്പെട്ട അസാധാരണ ബഹുമതിക്ക് അമേരിക്കൻ ജനതയോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ശക്തവും സുരക്ഷിതവും സമൃദ്ധവുമായ അമേരിക്കയെ സൃഷ്‌ടിക്കുന്നത് വരെ ഞാൻ വിശ്രമിക്കില്ല. ഇത് അമേരിക്കയുടെ സുവർണ കാലഘട്ടമായിരിക്കുമെന്നും' ട്രംപ് പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ട്രംപിന്‍റെ വിജയത്തിൽ മോദി അഭിനന്ദനം അറിയിച്ചു. 'ചരിത്രപരമായ തെരഞ്ഞെടുപ്പ് വിജയത്തിൽ അഭിനന്ദനങ്ങള്‍. ഇന്ത്യ അമേരിക്ക ബന്ധം കൂടുതൽ ദൃഢമാവട്ടെ. ആഗോള സമാധാനത്തിനായി ഒരുമിച്ച് നീങ്ങാം' എന്നും മോദി എക്‌സിൽ കുറിച്ചു. തന്‍റെ പ്രസംഗത്തിൽ ഇലോൺ മസ്‌കിനെയും ട്രംപ് പരാമർശിച്ചു. പുതിയ റിപബ്ലിക്കൻ താരം എന്നാണ് മസ്‌കിനെ ട്രംപ് വിശേഷിപ്പിച്ചത്.

അതേസമയം വിജയ സാധ്യത ഇല്ലാതായതോടെ ഡെമോക്രാറ്റിക്‌ ക്യാമ്പുകൾ നിശബ്‌ദമായി. സർവേ ഫലങ്ങളിൽ ട്രംപിനൊപ്പം നിന്നിരുന്ന കമല ഹാരിസ് തെരഞ്ഞെടുപ്പിൽ പുറകിലേക്ക് പോവുകയായിരുന്നു.

Also Read:അമേരിക്കയില്‍ ട്രംപ് അധികാരത്തിലേക്ക്, കേവലഭൂരിപക്ഷം മറികടന്നു, തത്സമയ ഫലം അറിയാം!

ABOUT THE AUTHOR

...view details