ETV Bharat / state

മന്ത്രവാദത്തിൻ്റെ പേരിൽ 19 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പ്രതിക്ക് തടവും പിഴയും വിധിച്ച് കോടതി - MAN GOT LIFE IMPRISONMENT

പതിനാറ് വര്‍ഷം കഠിന തടവും 110000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.

GIRL RAPE IN MALAPPURAM  പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി  19കാരിയെ പീഡിപ്പിച്ചു  MAN GOT LIFE IMPRISONMENT FOR RAPE
Abdul Khadar (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 28, 2024, 10:09 PM IST

മലപ്പുറം: പത്തൊമ്പതുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കാളികാവ് കെഎകെ പടി കുന്നുമ്മല്‍ അബ്‌ദുല്‍ ഖാദർ (57) നെയാണ് നിലമ്പൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. പതിനാറ് വര്‍ഷം കഠിന തടവും 110000 രൂപ പിഴയുമാണ് ശിക്ഷ.

2015 ഡിസംബര്‍ 29നാണ് കേസിനാസ്‌പദമായ സംഭവം. പെൺകുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി മന്ത്ര ചികിത്സയ്‌ക്കെന്ന് പറഞ്ഞ് കുട്ടിയെ തടഞ്ഞുവെച്ചു. പിന്നീട് ഏതോ ഒരു വസ്‌തു മണപ്പിച്ച് മയക്കി പിന്നീട് പീഡനത്തിനിരയാക്കുകയായിരുന്നു. അതിക്രമത്തിനിരയായ പെൺകുട്ടി ഗർഭിണിയായി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

2023ല്‍ കേസ് പുനരന്വേഷണം നടത്തി അതിജീവിതയ്ക്ക്‌ ജനിച്ച കുട്ടിയുടെ ഡിഎന്‍എ പരിശോധന നടത്തുകയുണ്ടായി. പിതൃത്വ നിര്‍ണയത്തിൽ അബ്‌ദുല്‍ ഖാദറാണെന്ന് തെളിയുകയും അന്വേഷണം പൂര്‍ത്തിയാക്കുകയും ചെയ്‌തു. നിലമ്പൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്‌ജ് കെപി ജോയ് ആണ് വിചാരണ നടത്തി ശിക്ഷ വിധിച്ചത്.

നിലമ്പൂര്‍ പൊലീസ് ഇന്‍സ്‌പെക്‌ടറായിരുന്ന ടി സജീവന്‍ ആണ് അന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. നിലമ്പൂര്‍ പൊലീസ് ഇന്‍സ്‌പെക്‌ടറായിരുന്ന പി വിഷ്‌ണു ആണ് അന്വേഷണം പൂര്‍ത്തീകരിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സാം കെ ഫ്രാന്‍സിസ് ഹാജരായി.

പ്രോസിക്യൂഷന്‍ ലൈസണ്‍ വിംഗിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ പിസി ഷീബ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതി പിഴ അടയ്ക്കു‌ന്ന പക്ഷം അതിജീവിതയ്ക്ക്‌ നല്‍കുന്നതാണ്. അതിജീവിതയ്ക്കു‌ നഷ്‌ടപരിഹാരം നല്‍കുന്നതിനായി ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Also Read: പന്ത്രണ്ടുകാരിയെ ബൈക്കിൽ കടത്തിക്കൊണ്ടുപോയി ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.