ETV Bharat / state

ഉണ്ണിമാഷിൻ്റെ കൈപിടിച്ച് ജില്ലാ കലോത്സവ വേദിയിൽ അവരെത്തി; പാടാൻ മിൻഹയില്ലാതെ - WAYANAD DISTRICT SCHOOL KALOTSAVAM

വഞ്ചിപ്പാട്ടിൻ്റെ ലീഡ് പാടേണ്ട മിൻഹ നേരത്തെ ചൂരൽമല ഉരുൾപൊട്ടലിൽ മരിച്ചിരുന്നു.

വയനാട് ജില്ലാ സ്‌കൂൾ കലോത്സവം  WAYANAD LANDSLIDE  LANDSLIDE SURVIVORS  SCHOOL KALOTSAVAM
VELLARMALA SCHOOL VACHIPPATTU GROUP. (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 28, 2024, 10:05 PM IST

നടവയൽ (വയനാട്): മിൻഹാ ഫാത്തിമയില്ലാതെ ഉരുളെടുത്ത ചൂരൽമലയുടെ മണ്ണിൽ നിന്ന് വയനാട് റവന്യു ജില്ലാ സ്‌കൂൾ കലോത്സവ മണ്ണിലേക്ക് ഉണ്ണിമാഷിൻ്റെ കൈപിടിച്ച് അവരെത്തി. സദസിൻ്റെ മനം കവർന്നെടുത്താണ് അവർ മടങ്ങിയത്. മുണ്ടക്കൈ - ചൂരൽമല ഉരുൾപ്പൊട്ടലിൽ പലതും നഷ്‌ടപ്പെട്ടവരാണിവർ. ലീഡ് പാടേണ്ട പ്രിയ കൂട്ടുകാരി മിൻഹ ഫാത്തിമ ഇന്ന് അവർക്കൊപ്പമില്ല.

വയനാട് റവന്യു ജില്ലാ സ്‌കൂൾ കലോത്സവത്തിന് ചൂരൽമലയിലെ കുട്ടികളെത്തിയപ്പോൾ. (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

തൻ്റെ സഹോദരങ്ങളെ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്തിയ ശുഭശ്രീയും തൻ്റെ വീട് മണ്ണെടുത്തത് നോക്കി നിന്ന് കാണേണ്ടി വന്ന ദിൽഷ ദിലീപും വഞ്ചിപ്പാട്ടിൻ്റെ താളത്തിനൊത്ത് പാടി. തീർഥയായിരുന്നു മിൻഹയുടെ അസാന്ന്യധ്യത്തിൽ ലീഡ് പാടിയത്. കുഞ്ചൻ നമ്പ്യാരുടെ കുട്ടനാടൻ ശൈലിയിലെ കിരാ വഞ്ചിപ്പാട്ടാണ് ഇവർ പാടിയത്. സ്വാദിക സതീഷ്, അനന്യ, ആയിഷ നേഹ, അമേയ ഷാജി, റിദ ഷെറിൻ, പിവി ആദിത്യ, മാളവിക, ദിൽഷ എന്നിവർ കൂടെ പാടി.

ഉരുൾ കവർന്നെടുത്ത വെള്ളാർമല വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്‌കൂളിന്ന് നിലവിലില്ല. വെള്ളാർമല എന്ന പേര് മാത്രമുള്ള മേപ്പാടി സ്‌കൂൾ കെട്ടിടത്തിലാണ് ഇവർ പഠനം നടത്തുന്നത്. 27 കുട്ടികളാണ് വെള്ളാർമലയിൽ നിന്ന് കലോത്സവ വേദിയിലെത്തിയത്. വഞ്ചിപ്പാട്ടിന് പുറമെ നാടകം, സംഘനൃത്തം എന്നീ മത്സരങ്ങളിലും ഉണ്ണിമാഷിൻ്റെ കുട്ടികൾ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ ഉണ്ണി മാഷിൻ്റെ മക്കളായിരുന്നു വഞ്ചിപ്പാട്ടിന് വയനാട്ടിൽ നിന്നും ഒന്നാംസ്ഥാനം നേടി സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

Also Read: സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരി നാല് മുതൽ എട്ട് വരെ തിരുവനന്തപുരത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.