കറാച്ചി: വൈദ്യുതി ബില്‍ അടയ്‌ക്കുന്നതിനെ ചൊല്ലിയുള്ള സഹോദരങ്ങളുടെ തര്‍ക്കം കലാശിച്ചത് കൊലപാതകത്തില്‍. പാകിസ്ഥാനിലെ ഗുജ്‌റൻവാലയിലാണ് സംഭവം. 30,000 രൂപയുടെ വൈദ്യുതി ബില്ലിനെ ചൊല്ലിയായിരുന്നു തര്‍ക്കം.
പ്രായമായ അമ്മയ്‌ക്കൊപ്പമാണ് സഹോദരങ്ങള്‍ താമസിച്ചിരുന്നത്. 30,000 രൂപയാണ് വീട്ടില്‍ വൈദ്യുതി ബില്‍ വന്നത്. ബില്ലിനെ ചൊല്ലി സഹോദരങ്ങള്‍ തമ്മില്‍ തര്‍ക്കമായി.
തർക്കം രൂക്ഷമായപ്പോള്‍ ഒരു സഹോദരൻ കത്തി ഉപയോഗിച്ച് മറ്റെയാളെ കുത്തുകയായിരുന്നുവെന്ന് എആര്‍വൈ ന്യൂസ് റിപ്പോർട്ട് ചെയ്‌തു. മക്കളില്‍ ഒരാള്‍ മറ്റെയാളോട് ബില്ലടയ്‌ക്കാൻ ആവശ്യപ്പെട്ടതാണ് തര്‍ക്കത്തിലും തുടര്‍ന്ന് കൊലപാതകത്തിലും കലാശിച്ചതെന്ന് സഹോദരങ്ങളുടെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ സഹോദരനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.
Also Read :കടം വാങ്ങിയ പണം തിരികെ നല്‍കാന്‍ മോഷണം; വൃദ്ധയെ കൊന്ന് വെട്ടിനുറുക്കി അഴുക്കുചാലില്‍ തള്ളി