കേരളം

kerala

ETV Bharat / international

പാകിസ്ഥാനില്‍ വീണ്ടും സ്‌ഫോടനം, സംഭവം ഇസിപി ഓഫിസിന് സമീപം; ആളപായമില്ല - പാകിസ്ഥാന്‍ ബോംബ്‌ സ്‌ഫോടനം

പാകിസ്ഥാനില്‍ സ്‌ഫോടനങ്ങളും ആക്രമണങ്ങളും തുടര്‍ക്കഥയാകുന്നു. ബലൂചിസ്ഥാനിലെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഓഫിസിന് സമീപം പൊട്ടിത്തെറി. പൊലീസ് അന്വേഷണം ഊര്‍ജിതം.

Election Commission office  Bomb Blast Pakistan  പാകിസ്ഥാന്‍ ബോംബ്‌ സ്‌ഫോടനം  പാക്‌ തെരഞ്ഞെടുപ്പ് കമ്മിഷന്‍
Blast Outside Election Commission Office In Balochistan In Pakistan

By ETV Bharat Kerala Team

Published : Feb 5, 2024, 7:13 AM IST

ഇസ്‌ലാമാബാദ് :പൊതു തെരഞ്ഞെടുപ്പ് അടുത്തിരിക്കേ പാകിസ്ഥാനില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ (Election Commission Of Pakistan (ECP) ഓഫിസിന് മുന്നില്‍ ബോംബ്‌ സ്‌ഫോടനം. ഇസിപി ഗേറ്റിന് സമീപമാണ് ബോംബ് സ്‌ഫോടനമുണ്ടായത്. ഞായറാഴ്‌ചയാണ് (ഫെബ്രുവരി 4) സംഭവം (Pakistan General Elections).

ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. അതേസമയം ബലൂചിസ്ഥാനിലെ നുഷ്‌കി ജില്ലയിലും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളാണ് രാജ്യത്ത് സ്‌ഫോടനങ്ങളും ആക്രമണങ്ങളും വ്യാപകമാണ് (Senior Superintendent of Police (SSP).

പാകിസ്ഥാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഓഫിസിന് സമീപം ഞായറാഴ്‌ച (ഫെബ്രുവരി 4) സ്‌ഫോടനം ഉണ്ടായതായി പൊലീസ് പ്രസ്‌താവനയില്‍ പറയുന്നു. തെരഞ്ഞടുപ്പ് കമ്മിഷന്‍ ഓഫിസിന് സമീപത്തെ മതിലിനോട് ചേര്‍ന്നാണ് അക്രമികള്‍ സ്‌ഫോടക വസ്‌തു സൂക്ഷിച്ചിരുന്നതെന്നും എഎസ്‌പി പറഞ്ഞു. പൊട്ടിത്തെറിച്ച സ്‌ഫോടക വസ്‌തുവില്‍ ബോള്‍ ബെയറിങ്ങുകള്‍ അടങ്ങിയിട്ടില്ലെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍ (Pakistan People's Party (PPP).

ഇസിപി ഓഫിസിന് മുമ്പിലുണ്ടായ സ്‌ഫോടനത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. മേഖലയില്‍ കനത്ത സുരക്ഷയൊരുക്കിയിരിക്കുകയാണ് പൊലീസ്. അടുത്തിടെ ബലൂചിസ്ഥാനിലെ വിവിധയിടങ്ങളില്‍ സമാന സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് (Explosion In Pakistan).

ഗ്രനേഡ് ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സ്‌ഫോടനത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) പ്രവര്‍ത്തകര്‍ക്കാണ് സ്‌ഫോടനത്തില്‍ പരിക്കേറ്റത്. ഇക്കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് (ഫെബ്രുവരി 2) ബലൂചിസ്ഥാനിലെ വിവിധ ഇടങ്ങളില്‍ ഗ്രനേഡ് ആക്രമണം റിപ്പോര്‍ട്ട് ചെയ്‌തത്.

തെരഞ്ഞെടുപ്പ് അടുത്തിരിക്കേയുള്ള ആക്രമണങ്ങള്‍ ജനങ്ങളില്‍ ആശങ്ക പടര്‍ത്തുകയാണ്. പാര്‍ട്ടി ഓഫിസുകള്‍ക്കും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഇടങ്ങളിലുമാണ് ഇത്തരം ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കാലറ്റ് ടൗണിലെ മുഗള്‍സരായ്‌ പ്രദേശത്തും ആക്രമണം നടന്നിട്ടുണ്ട് (Explosion In Balochistan).

പാര്‍ട്ടി ഓഫിസിന് നേരെയുണ്ടായ ഈ ആക്രമണത്തില്‍ മൂന്ന് പിപിപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് പാര്‍ട്ടി ഓഫിസിന് നേരെ സ്‌ഫോടന വസ്‌തു എറിഞ്ഞതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തത്. ഫെബ്രുവരി എട്ടിനാണ് പാകിസ്ഥാനിലെ നാല് പ്രവിശ്യയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

സമാന സംഭവം നേരത്തെയും:പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍ ജനുവരി 30നും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ പാര്‍ട്ടി നേതാക്കള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പാകിസ്ഥാന്‍ തെഹ്‌രികെ ഇന്‍സാഫ് (പിടിഐ) അംഗങ്ങളാണ് കൊല്ലപ്പെട്ടത്. ഇമ്രാന്‍ ഖാനെതിരെ തടവ് ശിക്ഷ വിധിച്ചതിന് പിന്നാലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ റാലിക്കിടെയാണ് സ്‌ഫോടനുമുണ്ടായത്. സംഭവത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.

ABOUT THE AUTHOR

...view details