വാഷിംഗ്‌ടൺ ഡിസി: റഷ്യയെ ആക്രമിക്കാന്‍ ദീർഘദൂര മിസൈലുകൾ ഉപയോഗിക്കുന്നതിന് യുക്രെയ്‌ന് അനുമതി നല്‍കി യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ. യുക്രെയ്‌ൻ യുദ്ധമുഖത്ത് റഷ്യൻ സൈന്യത്തിനൊപ്പം ഉത്തര കൊറിയൻ സേനയേയും വിന്യസിക്കാനായി നീക്കം നടക്കുന്ന പശ്ചാത്തലത്തലത്തിലാണ് അമേരിക്കയുടെ നിര്‍ണായക ഇടപെടല്‍. റഷ്യയുടെയും ഉത്തര കൊറിയയുടെയും ആക്രമണം പ്രതിരോധിക്കുന്നതിനായി പടിഞ്ഞാറൻ റഷ്യയിലെ കുർസ്‌ക് മേഖലയില്‍ മിസൈലാക്രമണം നടത്താനാണ് യുക്രെയ്‌ന് ബൈഡൻ അനുമതി നല്‍കിയിരിക്കുന്നതെന്നാണ് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആർമി ടാക്‌ടിക്കൽ മിസൈൽ സിസ്റ്റംസ് അഥവാ എടിഎസിഎംഎസ് എന്നറിയപ്പെടുന്ന ദീർഘദൂര മിസൈലുകൾ ഉപയോഗിക്കാൻ യുക്രെയ്‌നെ അനുവദിക്കുമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടില്‍ പറയുന്നു. നിയുക്ത പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ചുമതലയേൽക്കാനിരിക്കെയാണ് ബൈഡന്‍റെ പുതിയ നീക്കം. യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്ന നിലപാടായിരുന്നു ട്രംപ് സ്വീകരിച്ചിരുന്നത്.