ധാക്ക:പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് ബംഗ്ലാദേശില്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 100 ആയി. മരിച്ചവരില്‍ പതിനാല് പൊലീസുകാരുമുണ്ടെന്ന് ബംഗാളി പത്രം പ്രോതോം ആലം റിപ്പോർട്ട് ചെയ്‌തു. ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് അവാമി ലീഗ് അംഗങ്ങളുമായി തെരുവില്‍ ഏറ്റുമുട്ടുന്നത്. അതിനിടെ, ധാക്കയിലേക്ക് ലോങ് മാർച്ച് നടത്താന്‍ പ്രതിഷേധക്കാർ പൊതുജനങ്ങളോട് ആഹ്വാനം ചെയ്‌തു. സംഘർഷത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യവ്യാകമായി ഇന്‍റർനെറ്റിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.
കൂടാതെ ബംഗ്ലാദേശ് ആഭ്യന്തര മന്ത്രാലയം രാജ്യത്ത് അനിശ്ചിതകാല കർഫ്യൂ ഏർപ്പെടുത്തി. പ്രതിഷേധങ്ങൾക്കിടയിൽ പൊതുജന സുരക്ഷ ഉറപ്പാക്കാൻ തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗ്ലാദേശില്‍ തുടരുന്ന സംഘര്‍ഷത്തില്‍ ഇന്ത്യയും അമേരിക്കയും അടക്കമുള്ള രാജ്യങ്ങള്‍ ആശങ്ക അറിയിച്ചു.