മോസ്‌കോ: കഴിഞ്ഞ ദിവസം തകര്‍ന്നു വീണ അസര്‍ബെയ്‌ജാന്‍ എയര്‍ലൈന്‍ വിമാനം റഷ്യ വെടിവച്ച് വീഴ്‌ത്തിയത് തന്നെയാണെന്ന സ്ഥിരീകരണവുമായി അസര്‍ബെയ്‌ജാന്‍ പ്രസിഡന്‍റ് ഇല്‍ഹാം അലിയെവ്. അതേസമയം മനഃപൂര്‍വമല്ല അബദ്ധത്തിലാണ് ഇത് സംഭവിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
വിമാനം റഷ്യ വെടിവച്ചിട്ടത് തന്നെയെന്ന് അസര്‍ബെയ്‌ജാന്‍ പ്രസിഡന്‍റ്; മനഃപൂര്‍വമല്ലെന്നും വിശദീകരണം - AZERBAIJAN PRESIDENT ON PLANE CRASH
ബുധനാഴ്‌ചയുണ്ടായ വിമാന ദുരന്തത്തില്‍ 38 പേര്‍ മരിച്ചു. വിമാനത്തിലുണ്ടായിരുന്നത് 67 പേർ.
Published : Dec 29, 2024, 9:01 PM IST
താഴെ നിന്നെത്തിയ ഇലക്‌ട്രോണിക് യുദ്ധ ആയുധങ്ങളാണ് വിമാനത്തെ വീഴ്‌ത്തിയത്. റഷ്യയ്ക്ക് ഇത് നിയന്ത്രിക്കാനായില്ലെന്നും അലിയെവ് പറഞ്ഞു. അതേസമയം തങ്ങള്‍ക്ക് സംഭവിച്ച വീഴ്‌ച മറയ്ക്കാന്‍ റഷ്യ ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചു.
ബുധനാഴ്‌ചയുണ്ടായ വിമാന ദുരന്തത്തില്‍ 38 പേര്‍ മരിച്ചു. 67 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമര്‍ പുട്ടിന്‍ അലിയെവിനോട് മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ സംഭവത്തിന്‍റെ ഉത്തരവാദിത്തം റഷ്യ ഏറ്റെടുത്തിട്ടില്ല.
Also Read:കസാക്കിസ്ഥാന്‍ വിമാനാപകടം; അസര്‍ബെയ്‌ജാന്‍ പ്രസിഡന്‍റിനോട് മാപ്പ് പറഞ്ഞ് പുട്ടിന്‍