തിരുവനന്തപുരം:സാധുവായ രേഖകളില്ലാതെ താമസിക്കുന്ന വിദേശികൾക്ക് സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങുന്നതിന് മലേഷ്യന്‍ ഭരണകൂടം പൊതുമാപ്പ് പ്രഖ്യാപിച്ചു. പാസ്‌പോര്‍ട്ടോ വിസയോ മറ്റ് ആധികാരിക രേഖകളോ ഇല്ലാതെ മലേഷ്യയില്‍ കഴിയുന്നവര്‍ക്കും തൊഴില്‍ തട്ടിപ്പിന് ഇരയായി മലേഷ്യയില്‍ കുടുങ്ങി കിടക്കുന്നവര്‍ക്കോ സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ ഈ അവസരം പ്രയോജപ്പെടുത്താം. ക്വാലാലംബൂരിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനാണ് ഇക്കാര്യം അറിയിച്ച് പ്രസ്‌താവനയിറക്കിയത്.
പശ്ചിമ മലേഷ്യയിലും ലാബുവൻ ഫെഡറൽ ടെറിട്ടറിയിലും താമസിക്കുന്നവർക്കും മാത്രമാണ് നിലവിൽ പൊതുമാപ്പ് ബാധകമാക്കിയിട്ടുള്ളത്. 2024 ഡിസംബർ 31 വരെയാണ് സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള കാലാവധി. മലേഷ്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള 13 ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്‍റ് ഓഫീസുകളിലാണ് നിലവിൽ പൊതുമാപ്പിനായി അപേക്ഷകൾ സ്വീകരിക്കുന്നത്.