ന്യൂഡല്‍ഹി : ടെൽ അവീവിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ നിർത്തിവച്ചതായി എയർ ഇന്ത്യ. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ സ്ഥിതിഗതികൾ കണക്കിലെടുത്താണ് 2024 ഏപ്രിൽ 30 വരെ സര്‍വീസ് നിര്‍ത്തിവച്ചത്. മേഖലയിലെ സംഘർഷങ്ങൾക്കിടയില്‍ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകിയാണ് തീരുമാനം.
'ഞങ്ങൾ സ്ഥിതിഗതികൾ തുടർച്ചയായി നിരീക്ഷിച്ചുവരികയാണെന്നും ഈ കാലയളവിൽ ടെൽ അവീവിലേക്കും തിരിച്ചുമുള്ള യാത്രയ്‌ക്കായി ബുക്കിംഗ് സ്ഥിരീകരിച്ചിട്ടുള്ള യാത്രക്കാർക്ക് പിന്തുണയേകി കൊണ്ട് കാലാവധി നീട്ടുകയാണെന്നും എയർ ഇന്ത്യയുടെ വക്താവ് പറഞ്ഞു.