കാബൂള്‍ (അഫ്‌ഗാനിസ്ഥാൻ ):മഴയേയും മഞ്ഞുവീഴ്‌ചയേയും തുടര്‍ന്ന് കിഴക്കൻ അഫ്‌ഗാനിസ്ഥാനിലെ മണ്ണിടിച്ചിലില്‍ അഞ്ച് പേര്‍ മരിച്ചു. സംഭവത്തില്‍ 20ല്‍ അധികം പേരെ കാണാതാകുകയും നിരവധി കെട്ടിടങ്ങള്‍ നശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. നൂർഗ്രാം ജില്ലയിലുളള ഒരു ഗ്രാമത്തിൽ ഞായറാഴ്‌ചയാണ് (ഫെബ്രുവരി 19) ദുരന്തമുണ്ടായത്.
പാകിസ്ഥാൻ അതിര്‍ത്തിയാണ് അഫ്‌ഗാനിസ്ഥാനിലെ നൂറിസ്ഥാൻ പ്രവിശ്യ. മണ്ണിടിച്ചിലിനെ തുടർന്ന് ജില്ലയിലെ നിരവധി വീടുകള്‍ നശിക്കുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്‌തതായി നൂറിസ്ഥാൻ പ്രവിശ്യയിലെ താലിബാൻ നിയുക്ത ഇൻഫർമേഷൻ ആൻഡ് കൾച്ചർ ഡയറക്‌ടർ സമിയുൽഹഖ് ഹഖ്ബയാൻ പറഞ്ഞു (Taliban-appointed director of information and culture in Nuristan province). രക്ഷാപ്രവർത്തകർ ഇതുവരെ അഞ്ച് മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ടെന്നും തകർന്ന വീടുകൾക്കടിയിൽ കുടുങ്ങിക്കിടക്കുന്ന സ്‌ത്രീകളും കുട്ടികളുമടക്കം 25 പേർക്കായുള്ള തെരച്ചിൽ നടക്കുന്നുണ്ടെന്നും ഹഖ്ബയാൻ കൂട്ടിച്ചേര്‍ത്തു.
ALSO READ:തുർക്കിയിൽ മണ്ണിടിച്ചിൽ; 9 തൊഴിലാളികളെ കാണാതായി
തൊഴിലാളികൾ കുടുങ്ങി: തുർക്കിയിൽ സ്വർണ ഖനിയിൽ മണ്ണിടിച്ചിൽ. ദുരന്ത തുടർന്ന് തൊഴിലാളികൾ മണ്ണിനടിയിൽ കുടുങ്ങിയിരുന്നു. ഫെബ്രുവരി 13ന് ഉച്ചയ്ക്ക് 2.30 നാണ് പർവത പ്രദേശമായ എർസിങ്കാൻ പ്രവിശ്യയിലെ ഇലിക്ക് പട്ടണത്തിന് സമീപം മണ്ണിടിച്ചിൽ ഉണ്ടായത് (Landslide Hit A Gold Mine In Eastern Turkey).
കോപ്ലർ ഖനിയിൽ ഉണ്ടായ അപകടത്തിൽ ഒൻപതോളം തൊഴിലാളികൾ അകപ്പെട്ടതായി അധികൃതർ അറിയിച്ചിരുന്നു. മണ്ണിടിച്ചിലിൽ കുടുങ്ങിയ തൊഴിലാളികളുടെ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ലെന്ന് തുർക്കി ആഭ്യന്തര മന്ത്രി അലി യെർലികായ അറിയിച്ചിരുന്നു. തൊഴലാളികൾ മണ്ണിനടിയിൽ അകപ്പെട്ടെന്നും 400 രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
എർസിങ്കാന്‍റെ ചുറ്റുമുള്ള പ്രവശ്യകളിലെ ജീവനക്കെരെയും സ്ഥലത്തെത്തിച്ചിരുന്നെന്ന് എമർജൻസി ഏജൻസിയായ എഎഫ്എഡി അറിയിച്ചിരുന്നു. എന്നാൽ 10 മുതൽ 12 തൊഴിലാളികൾ മണ്ണിനടിയിൽ പെട്ടിട്ടുണ്ടെന്നായിരുന്നു എർസിങ്കൻ മേയർ ബേക്കർ അക്‌സുൻ തുർക്കി മാധ്യമമായ ഹാബർടർക്കിനോട് പറഞ്ഞത്.