കാബൂള്‍:അഫ്‌ഗാന്‍ വ്യാപാരികള്‍ക്ക് തടസങ്ങള്‍ സൃഷ്‌ടിക്കുന്ന പാക് നടപടിക്കെതിരെ ആഞ്ഞടിച്ച് താലിബാന്‍റെ വിദേശകാര്യ രാഷ്‌ട്രീയ ഉപമന്ത്രി ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്‌സായി. വാണിജ്യത്തിന് തടസം സൃഷ്‌ടിച്ചാല്‍ മറുപടിയായി മധ്യ ഏഷ്യയിലേക്കുള്ള പാകിസ്ഥാന്‍റെ പ്രവേശന കവാടം അടയ്ക്കുമെന്ന് അഫ്‌ഗാന്‍ മന്ത്രി മുന്നറിയിപ്പ് നല്‍കി. പഴങ്ങളുടെയും പച്ചക്കറികളുടെയും വിളവെടുപ്പ് കാലത്താണ് അഫ്‌ഗാന്‍ വ്യാപാരികള്‍ക്ക് പാകിസ്ഥാന്‍ തടസങ്ങളുണ്ടാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വാണിജ്യപാതകള്‍ അടയ്ക്കുന്നത് ഒരു രാജ്യത്തിനും പ്രയോജനകരമാകില്ല. പാകിസ്ഥാനെ മധ്യേഷ്യയുമായി ബന്ധിപ്പിക്കുന്നത് അഫ്‌ഗാനിസ്ഥാനാണ്. നമുക്ക് അതിര്‍ത്തികള്‍ അടയ്ക്കാനായേക്കും. പക്ഷേ അത് നമ്മുടെ പാക് സഹോദരങ്ങള്‍ക്ക് യാതൊരു പ്രയോജനവും ഉണ്ടാക്കില്ലെന്നാണ് ഒരു സംഘം വ്യാപാരികള്‍ പ്രതികരിച്ചു.
അഫ്‌ഗാനിസ്ഥാനില്‍ പച്ചക്കറികളുടെയും ഫലങ്ങളുടെയും വിളവെടുപ്പ് കാലത്ത് പാകിസ്ഥാന്‍ അതിര്‍ത്തികള്‍ തുറന്ന് നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഇത് വഴി അവ അവരുടെ വിപണികളിലേക്കും ഇന്ത്യയിലേക്കും അടക്കം എത്തിക്കാനും സാധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.