രണ്ടാം ലോക മഹായുദ്ധം ജപ്പാന് നല്‍കിയത് വലിയ മുറിപ്പാടുകളാണ്. 1945 ഓഗസ്റ്റ് 9 ന് അമേരിക്ക വർഷിച്ച അണുബോംബിൽ ജപ്പാൻ നഗരമായ നാഗസാക്കി വെന്തമർന്നതിന്‍റെ ഒരാണ്ട് കൂടെ കടന്ന് പോകുകയാണ്. ഓഗസ്റ്റ് 6 -ന് ഹിരോഷിമയിലാണ് അമേരിക്ക ആദ്യം അണുബോംബിട്ടത്. ഇതിന്‍റെ നടുക്കം മാറും മുമ്പായിരുന്നു നാഗസാക്കിയിലേയും ആക്രമണം.
4,670 കിലോ ഭാരമുള്ള ഉഗ്ര സ്‌ഫോടക ശേഷിയുള്ള 'ഫാറ്റ് മാന്‍' എന്ന് വിളിപ്പേരുള്ള പ്ലൂട്ടോണിയം ബോംബാണ് നാഗസാക്കിയെ ചുട്ടെരിച്ചത്. 8000ത്തോളം ജീവനുകളാണ് പൊലിഞ്ഞത്. എന്നാല്‍ അതിജീവിച്ചവരുടെ വേദന വാക്കുകള്‍ക്ക് അതീതമായിരുന്നു. ആണവ പ്രസരം മൂലമുണ്ടായ കാന്‍സര്‍ പോലുള്ള രോഗങ്ങളെത്തുടര്‍ന്ന് വര്‍ഷങ്ങളോളമാണ് ആളുകള്‍ മരിച്ചുകൊണ്ടിരുന്നത്.
ലോകം കണ്ടതിൽ വെച്ച് ഏറ്റവും വലിയ യുദ്ധമായിരുന്നു രണ്ടാം ലോക മഹായുദ്ധം. 1939 മുതല്‍ 1945 വരെ വിവിധ രാജ്യങ്ങൾ ചേരിതിരിഞ്ഞായിരുന്നു യുദ്ധം നടത്തിയത്. വമ്പന്മര്‍ അവരുടെ സാമ്പത്തിക, ശാസ്‌ത്രീയ, വ്യാവസായിക കഴിവുകൾ മുഴുവൻ പ്രയോജനപ്പെടുത്തി. സാധാരണക്കാരെന്നോ യോദ്ധാക്കളെന്നോ വ്യത്യാസമില്ലാതെ വിനാശകരമായ കടന്നുകയറ്റമായിരുന്നു ഈ യുദ്ധം. ഹോളോകാസ്റ്റ് പോലുള്ള കൂട്ട വധങ്ങളും, ബോംബ് വർഷങ്ങളും, പട്ടിണിയും, രോഗങ്ങളുമെല്ലാം യുദ്ധം ജനങ്ങൾക്ക് നൽകി.