പ്യൂര്‍ട്ടോറിക്കോ(കരിബീയ): അമേരിക്കയില്‍ ബാറിലുണ്ടായ വെടിവയ്‌പില്‍ നാല് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്( Puerto Rico bar).
കരിബീയന്‍ ദ്വീപായ പ്യൂര്‍ട്ടോറിക്കയിലാണ് സംഭവം. ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ നിന്ന് വഴിയോരത്തെ ബാറിലേക്ക് അജ്ഞാത സംഘം നിറയൊഴിക്കുകയായിരുന്നു(shooting). സംഭവത്തിന് ലഹരിക്കടത്തുമായി ബന്ധമുണ്ടെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. ദക്ഷിണ അമേരിക്കയില്‍ കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് ഇടപാടുകള്‍ നടക്കുന്ന സ്ഥലമാണ് പ്യൂര്‍ട്ടോറിക്കോ. എന്നാല്‍ ഇത്തരം അക്രമസംഭവങ്ങള്‍ വളരെ കുറവായിരുന്നു( multimillion-dollar drug shipments).
കൊല്ലപ്പെട്ടത് രണ്ട് പുരുഷന്‍മാരും രണ്ട് സ്ത്രീകളുമാണ്. പരിക്കേറ്റ മൂന്ന് സ്‌ത്രീകളെയും രണ്ട് പുരുഷന്‍മാരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.