കേരളം

kerala

ETV Bharat / international

ഓപറേഷൻ ഇന്ദ്രാവതി; ഹെയ്‌തിയിൽ നിന്ന് 12 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി - Operation Indravati - OPERATION INDRAVATI

കടുത്ത രാഷ്‌ട്രീയ പ്രതിസന്ധിയും ആൾക്കൂട്ട ആക്രമണങ്ങളും കൂടിയതിനാൽ ഹെയ്‌തിയിൽ നിന്ന് നാട്ടിലേക്ക് എത്താൻ സഹായിച്ചതിന് ഇന്ത്യൻ സർക്കാറിനും , ഹെയ്‌തിയിലെ കോൺസുലേറ്റിനും പൗരൻമാർ നന്ദി പറഞ്ഞു

INDIANS EVACUATED FROM HAITI  RESCUE THROUGH OPERATION INDRAVATI  12 INDIANS EVACUATED FROM HAITI  OPERATION INDRAVATI
12 Indians Evacuated From Haiti, Kerala Man Thanks Government For Successful Rescue Through Operation Indravati

By ETV Bharat Kerala Team

Published : Apr 5, 2024, 10:22 AM IST

ന്യൂഡൽഹി :ഓപറേഷൻ ഇന്ദ്രാവതിയിലൂടെ ഹെയ്‌തിയിൽ നിന്ന് 12 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി. കടുത്ത രാഷ്‌ട്രീയ പ്രതിസന്ധിയും ആൾക്കൂട്ട ആക്രമണങ്ങളും കൂടിയതിനാൽ ഹെയ്‌തിയിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ ഓപ്പറേഷൻ ഇന്ദ്രാവതി നടത്തിയത്. നാട്ടിലേക്ക് എത്താൻ സഹായിച്ചതിന് ഇന്ത്യൻ സർക്കാറിനും ഹെയ്‌തിയിലെ കോൺസുലേറ്റിനും ഇന്ത്യക്കാര്‍ നന്ദി പറഞ്ഞു.

'മോദിയുടെ ഗ്യാരണ്ടി പ്രവര്‍ത്തനം തുടരുന്നു. ഓപ്പറേഷൻ ഇന്ദ്രാവതി ഹെയ്‌തിയിൽ നടക്കുന്നു' -കേരളത്തിൽ നിന്നുള്ള ഫിറോസ് വലകെട്ടിൽ പറഞ്ഞ വാക്കുകൾ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എക്‌സിൽ പോസ്റ്റ് ചെയ്‌തു.

യുക്രെയ്‌നിലെ അക്രമ ബാധിത മേഖലയായ ഹെയ്‌തിൽ നിന്ന് ഇന്ത്യൻ പൗരൻമാരെ ഓപ്പറേഷൻ ഇന്ദ്രാവതി വഴി നാട്ടിലെത്തിക്കാൻ ഇന്ത്യയുടെ വിദേശനയം എങ്ങനെ മുൻനിരയിൽ പ്രവർത്തിച്ചുവെന്നതും എല്ലാവരും മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. 'ഹെയ്‌തിയിൽ ഏകദേശം 25-30 ആളുകൾ ഉണ്ടായിരുന്നുവെന്നും അവരുടെ ജീവനും സുരക്ഷയും പ്രധാനമാണ്, അതിനായി ഒരു സംവിധാനം ഉണ്ടാക്കണം.

സംവിധാനം നടത്താനുള്ള തയ്യാറെടുപ്പുകൾ നടത്തണം. കഴിഞ്ഞ 10 വർഷമായി സർക്കാർ ഒരു സിസ്‌റ്റം നിർമ്മിച്ചുട്ടുണ്ട്. ആരെങ്കിലും വിദേശത്ത് കുടുങ്ങിയാൽ കഴിയുന്നതും വേഗം അവരെ സഹായിക്കാൻ ആ സിസ്‌റ്റം വഴി ഞങ്ങൾ ശ്രമിക്കുന്നു അതിനുവേണ്ടി ഒരു ഫണ്ടുണ്ടെ'ന്നും അദ്ദേഹം പറഞ്ഞു.

ദരിദ്രമായ കരീബിയൻ രാജ്യത്ത് അക്രമത്തിനും കൊള്ളയ്ക്കും ഇടയിൽ, ഹെയ്‌തിയിൽ നിന്ന് ദുരിതമനുഭവിക്കുന്ന ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ ഒരു കൺട്രോൾ റൂമും എമർജൻസി ഹെൽപ്പ് ലൈൻ നമ്പറും തുറന്നുവെന്നും അദ്ദേഹം പറഞ്ഞു.

Also Read : കടല്‍കൊള്ളക്കാര്‍ റാഞ്ചിയ ഇറാനിയൻ കപ്പല്‍ മോചിപ്പിച്ചു; 23 പാക് പൗരന്മാര്‍ക്ക് രക്ഷകരായി ഇന്ത്യൻ നാവിക സേന - Indian Navy Rescues Pak Nationals

ABOUT THE AUTHOR

...view details