ഹൈദരാബാദ്: പതിവായുള്ള വൈദ്യുതി മുടക്കത്തിൽ പൊറുതിമുട്ടി സ്വന്തമായി മോട്ടോർ ബൈക്കിൽ ഫ്ളോർ മില്ല് നിർമിച്ച് യുവ സംരംഭകൻ. ആസിഫാബാദ് സ്വദേശി സയ്യിദ് മാജിദ് അലിയാണ് ബൈക്കിൽ ധാന്യങ്ങള്‍ പൊടിക്കുന്ന ഉപകരണം നിർമിച്ചത്. സ്ഥിരമായി പ്രദേശത്ത് വൈദ്യുതി മുടങ്ങുന്നതിനാൽ തൻ്റെ ഉപഭോക്താക്കള്‍ക്ക് സമയബന്ധിതമായി ധാന്യങ്ങള്‍ പൊടിച്ച് നൽകാൻ സാധിക്കാതെ വന്നതോടെയാണ് സ്വന്തമായി വൈദ്യുതി രഹിത ഫ്ലോർ മില്ല് നിർമിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മൊബൈൽ ഫ്ലോർ മില്ല് ഉപയോഗിച്ച് ആവശ്യക്കാർക്ക് വീട്ടിലെത്തി ധാന്യങ്ങള്‍ പൊടിച്ച് നൽകാനും കഴിയും. ആദ്യം ട്രാക്‌ടർ ഉപയോഗിച്ച് യന്ത്രം നിർമിക്കാനാണ് ശ്രമിച്ചതെന്നും എന്നാൽ ചെലവ് കൂടുതലായതിനാൽ ശ്രമം ഉപേക്ഷിക്കുകയായിരുന്നുവെന്നും സയ്യിദ് മാജിദ് അലി പറയുന്നു.
പതിവായുള്ള വൈദ്യുതി മുടക്കം കാരണമുള്ള ബിസിനസിലെ നഷ്‌ടം നികത്താനാണ് യുവാവ് ഇത്തരത്തിൽ മോട്ടോർ ബൈക്കിൽ ഫ്ലോർമില്ല് നിർമ്മിച്ചത്. മൊബൈൽ ഫ്ലോർ മില്ലിനെ പ്രദേശവാസികള്‍ ഇരു കൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.