കേരളം

kerala

ETV Bharat / health

സിക അണുബാധ ഗുരുതരമായ ഡെങ്കിപ്പനിക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന്‌ പഠനം - സിക അണുബാധ ഗുരുതരം

ഡെങ്കിപ്പനി സിക്കയേക്കാള്‍ കൂടുതല്‍ ഗുരുതരം, സമാന രോഗ ലക്ഷണങ്ങള്‍ രോഗനിർണയം ബുദ്ധിമുട്ടാക്കുന്നു.

zika infection may increase  Risk Of Developing Severe Dengue  സിക അണുബാധ ഗുരുതരം  ഡെങ്കിപ്പനിക്കുള്ള സാധ്യത
zika infection may increase

By ETV Bharat Kerala Team

Published : Feb 7, 2024, 9:28 PM IST

ന്യൂഡൽഹി: സിക ബാധിതര്‍ക്ക് കടുത്ത ഡെങ്കിപ്പനി പിടിപെടാനും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടാനും സാധ്യത കൂടുതല്‍. അറിയപ്പെടുന്ന നാല് ഡെങ്കിപ്പനി സ്‌ട്രെയിനുകളിൽ രണ്ടാമത്തെ അണുബാധ ആദ്യത്തേതിനേക്കാൾ ഗുരുതരമായതാണെന്ന് മുൻ ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.

ഡെങ്കിപ്പനിയും സിക്കയും ഒരേ കൊതുകിലൂടെയാണ് പടരുന്നത്. കൂടാതെ സമാനമായ രോഗ ലക്ഷണങ്ങള്‍ പലപ്പോഴും രോഗനിർണയം ബുദ്ധിമുട്ടാക്കുന്നു. ഡെങ്കിപ്പനി കൂടുതൽ ഗുരുതരമാണ്. എന്തെന്നാല്‍ പനി, തലവേദന, പേശികളിലും സന്ധികളിലും വേദന, ശര്‍ദ്ദി എന്നിവയ്‌ക്ക് പുറമേ ഇത് രക്തസ്രാവത്തിനും മരണത്തിനും കാരണമാകുമെന്ന് ഗവേഷകർ പറഞ്ഞു.

സിക്കയുടെ ലക്ഷണങ്ങൾ മിതമാണ്, എന്നാൽ വൈറസ് ഗർഭിണികളിലും ശിശുക്കളിലും ഗുരുതരമായ പ്രശ്‌നങ്ങൾ ഉണ്ടാക്കും. ഏറ്റവും പുതിയ പഠനത്തിൽ, രണ്ടാമത്തെ ഡെങ്കിപ്പനിയില്‍ വൈറൽ ലോഡ് കൂടുതലാണ്, ഉയർന്ന അളവിലുള്ള കോശജ്വലന സൈറ്റോകൈനുകൾ സിക്കയിൽ കാണുന്നില്ലെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ABOUT THE AUTHOR

...view details