കേരളം

kerala

ETV Bharat / health

തൈറോയ്‌ഡ് കാൻസർ; ഈ ലക്ഷണങ്ങൾ അവഗണിക്കരുത് - SYMPTOMS OF THYROID CANCER

എന്താണ് തൈറോയ്‌ഡ് കാൻസർ. ഇതിന്‍റെ ലക്ഷണങ്ങൾ എന്തൊക്കെയെന്നും ആരെയോക്കെ ബാധിക്കുമെന്നും അറിയാം.

HOW TO DIAGNOS THYROID CANCER  WHAT IS THYROID CANCER  തൈറോയ്‌ഡ് കാൻസർ  TYPES OF THYROID CANCER
Representative Image (ETV Bharat)

By ETV Bharat Health Team

Published : Jan 10, 2025, 5:04 PM IST

ഴുത്തിൽ ചിത്ര ശലഭത്തിന്‍റെ ആകൃതിയിൽ കാണപ്പെടുത്തുന്ന ഗ്രന്ഥിയാണ് തൈറോയ്‌ഡ്. രക്തസമ്മർദ്ദം, ഹൃദയമിടിപ്പ്, ശരീരതാപം, ശരീരഭാരം എന്നിവ നിയന്ത്രിക്കുന്നത് തൈറോയ്‌ഡ് ഗ്രന്ഥിയാണ്. ഇതിന്‍റെ പ്രവർത്തനത്തിൽ വ്യതിയാനം സംഭവിക്കുമ്പോൾ പല ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകും. തൈറോയ്‌ഡ് ഗ്രന്ഥിയിൽ കോശങ്ങൾ അനിയന്ത്രിതമായി വളരുമ്പോഴാണ് തൈറോയ്‌ഡ് കാൻസർ ഉണ്ടാകുന്നത്. അയഡിന്‍റെ അഭാവം, അമിതവണ്ണം, തൈറോയ്‌ഡ് ഗ്രന്ഥിയിലെ വീക്കം, റേഡിയേഷൻ എന്നിവയെല്ലാം തൈറോയ്‌ഡ് കൻസറിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്. തൈറോയ്‌ഡ് കൻസറിന്‍റെ ലക്ഷണങ്ങൾ, തൈറോയ്‌ഡ് കാൻസർ പിടിപെടാൻ സാധ്യതയുള്ളവർ, ഇത് ബാധിക്കുന്ന ശരീരത്തിലെ മറ്റ് ഭാഗങ്ങൾ എന്നിവയെ കുറിച്ച് അറിഞ്ഞിരിക്കാം.

കഴുത്തിലെ മുഴ, വീക്കം

തൈറോയ്‌ഡ് കാൻസറിന്‍റെ ഏറ്റവും സാധാരണമായ ഒരു ലക്ഷണമാണ് കഴുത്തിൽ കാണപ്പെടുന്ന മുഴ, വീക്കം എന്നിവ. എന്നാൽ കഴുത്തിലുണ്ടാകുന്ന എല്ലാ വീക്കവും കാൻസർ ആകണമെന്നില്ല. മുഴയുടെ വലുപ്പം, വളർച്ച നിരക്ക്, ക്രമരഹിതമായ ആകൃതി എന്നിവയെല്ലാം കാൻസർ സാധ്യത വധിപ്പിക്കും.

ശബ്‌ദത്തിലുണ്ടാകുന്ന മാറ്റം

ശബ്‌ദത്തിലുണ്ടാകുന്ന മാറ്റം, പരുക്കൻ ശബ്‌ദം, കരകരപ്പ്, ശബ്‌ദം അടഞ്ഞ് പോകുക എന്നിവയെല്ലാം തൈറോയ്‌ഡ് കാൻസറിൻ്റെ ലക്ഷണങ്ങളാണ്.

തൊണ്ടവേദന, കഴുത്ത് വേദന

തൈറോയ്‌ഡ് ക്യാൻസറിൻ്റെ മറ്റൊരു സാധാരണ ലക്ഷണമാണ് തൊണ്ടവേദന, കഴുത്ത് വേദന എന്നിവ. കാലക്രമേണ വേദനയുടെ കാഠിന്യം വർധിക്കുകയോ വിട്ടുമാറാത്തതോ ആയ വേദന തൈറോയ്‌ഡ് കാൻസറിന്‍റെ സൂചനയാണ്. അതിനാൽ രണ്ട് ആഴ്‌ചയിൽ കൂടുതൽ നീണ്ട് നിൽക്കുന്ന തൊണ്ട വേദന, കഴുത്ത് വേദന എന്നിവ അനുഭവപ്പെട്ടാൽ ഒരു ആരോഗ്യ വിദഗ്‌ധനെ സമീപിക്കുക.

വിഴുങ്ങാനുള്ള ബുദ്ധിമുട്ട്

ഭക്ഷണം കഴിക്കുമ്പോഴോ വെള്ളം കുടിക്കുമ്പോ വിഴുങ്ങാൻ ബുദ്ധിമുട്ട് നേരിടുന്നതും തൈറോയ്‌ഡ് കാൻസറിന്‍റെ ലക്ഷണമാണ്.

ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്

ശ്വാസമെടുക്കുമ്പോൾ ബുദ്ധിമുട്ട് നേരിടുന്നതും തൈറോയ്‌ഡ് കാൻസറിന്‍റെ സൂചനയാകാം. കോളർ ബട്ടൺ ഇടുമ്പോൾ കഴുത്ത് ഇറുകി ഇരിക്കുന്നതായി തോന്നുന്നതും തൈറോയ്‌ഡ് കാൻസറിന്‍റെ ലക്ഷണങ്ങളിൽ ഒന്നാണ്.

ശരീരഭാരത്തിലെ വ്യത്യാസം

അകാരണമായി പെട്ടന്ന് ഭാരം കൂടുകയോ കുറയുകയോ ചെയ്യുന്നതും തൈറോയ്‌ഡ് കാൻസറിന്‍റെ ലക്ഷണത്തിൽ ഉൾപ്പെടുന്നവയാണ്. ഇതിന് പുറമെ അമിതമായ ക്ഷീണവും അനുഭവപ്പെട്ടേക്കാം.

തൈറോയ്‌ഡ് കാന്‍സര്‍ നാല് തരം

പാപില്ലാരി, ഫോളികുലര്‍, മെഡുല്ലാരി, അനപ്ലാസ്റ്റിക് എന്നിങ്ങനെ നാല് തരം തൈറോയ്‌ഡ് കാന്‍സറാണുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്നത് പാപില്ലാരി കാന്‍സറാണ്. മറ്റുള്ളവയെ അപേക്ഷിച്ച് ചികിത്സിച്ച് ബദ്ധമാക്കാൻ എളുപ്പമുള്ളവയാണ് ഇത്. രണ്ടാമതായി ഏറ്റവും കൂടുതൽ കണ്ടുവരുന്നത് ഫോളികുലര്‍ തൈറോയ്‌ഡ് കാന്‍സറുകളാണ്. 15 ശതമാനം ആളുകളിൽ മാത്രമാണ് ഇത് കണ്ടുവരുന്നത്. ഈ വിഭാഗത്തിൽപെട്ട തൈറോയ്‌ഡ് കാന്‍സർ എല്ലുകളിലേക്കും മറ്റ് അവയവങ്ങളിലേക്ക് ബാധിക്കുമെന്നതിന് പുറമെ ചികിത്സിച്ച് ഭേദമാക്കാൻ ബുദ്ധിമുട്ടുള്ളതുമാണ്.

മെഡുല്ലാരി തൈറോയ്‌ഡ് കാന്‍സർ രണ്ട് ശതമാനം ആളുകളിൽ മാത്രമാണ് കണ്ടുവരുന്നത്. പാരമ്പര്യമായി കാൻസർ സാധ്യതയുള്ള ആളുകളിലാണ് ഇത് പിടിപെടുന്നത്. അനപ്ലാസ്റ്റിക് വിഭാഗത്തിൽ പെടുന്ന തൈറോയ്‌ഡ് കാൻസർ വളരെ മാരകമാണ്. ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കാത്തതും വളരെ വേഗത്തിൽ വളരുകയും ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് പെട്ടന്ന് പടരാൻ സാധ്യതയുള്ളതുമായ കാൻസറാണിത്.

തൈറോയ്‌ഡ് കാൻസർ പിടിപെടാൻ സാധ്യതയുള്ളവർ

പുരുഷന്മാരേക്കാൾ കൂടുതൽ തൈറോയ്‌ഡ് കാൻസർ പിടിപെടാനുള്ള സാധ്യത സ്ത്രീകളിലാണ്. പതിവായി കഴുത്ത്, തല എന്നീ ഭാഗങ്ങളിൽ റേഡിയേഷൻ തെറാപ്പി ചെയ്യുന്നവരിലും രോഗ സാധ്യത ഏറെയാണ്. പ്രായമായവരിലും തൈറോയ്‌ഡ് കാൻസർ സാധ്യത കൂടുതലാണ്.

തൈറോയ്‌ഡ് കാന്‍സര്‍ പടരുന്ന ഭാഗങ്ങൾ

  • കഴുത്ത്
  • ശ്വാസകോശം
  • എല്ലുകള്‍
  • തലച്ചോര്‍
  • കരള്‍
  • ചര്‍മ്മം

തൈറോയ്‌ഡ് രോഗികളിലെ കാൻസർ സാധ്യത

തൈറോയ്‌ഡ് രോഗികളിൽ തൈറോയ്‌ഡ് കാന്‍സര്‍ വരാനുള്ള സാധ്യത കുറവാണ്. ചുരുക്കം ചില തൈറോയ്‌ഡ് രോഗികളിൽ മാത്രമാണ് തൈറോയ്‌ഡ് കാന്‍സര്‍ കണ്ടെത്തിയിട്ടുള്ളത്.

തൈറോയ്‌ഡ് കാന്‍സര്‍ എങ്ങിനെ കണ്ടെത്താം

ബ്ലഡ് ടെസ്റ്റ്, ബയോപ്‌സി, റേഡിയോ അയഡിന്‍ സ്‌കാന്‍, ഇമേജിംഗ് സ്‌കാന്‍ എന്നിവയിലൂടെ തൈറോയ്ഡ് കാന്‍സര്‍ കണ്ടെത്താം.

Also Read : തൈറോയ്‌ഡ്: കൂടിയാലും കുറഞ്ഞാലും പ്രശ്‌നം; അവഗണിക്കരുത് ഈ ലക്ഷണങ്ങൾ

ABOUT THE AUTHOR

...view details